വീഡിയോയുടെ അടിക്കുറിപ്പിൽ സസ്യഭുക്കുകളായി അറിയപ്പെടുന്ന മാനുകൾ ഏതെല്ലാം സന്ദർഭങ്ങളിൽ മറ്റ് ജീവികളെ തിന്നാം എന്നതും വിശദീകരിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും പ്രചരിക്കുന്ന വീഡിയോകൾക്ക് യാതൊരു കയ്യും കണക്കുമില്ല. ഓരോ വീഡിയോ കാണുമ്പോഴും നമ്മൾ അറിയാതെ ഇങ്ങനെ ഒക്കെ സംഭവിക്കുമോ എന്ന് ചോദിച്ച് പോകും. മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റ് ജീവജാലങ്ങളുടെയും വീഡിയോകൾക്ക് വലിയ ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഇത്തരം വീഡിയോകൾ വൈറലാവാറും ഉണ്ട്. അതുപോലെ ഒരു മാൻ പാമ്പിനെ തിന്നുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
വീഡിയോ കണ്ടാൽ ആരായാലും ഒന്ന് അമ്പരന്ന് പോകും എന്ന കാര്യത്തിൽ സംശയം വേണ്ട. കാരണം മാൻ പാമ്പിനെ തിന്നുന്നത് നമുക്ക് അത്ര പരിചിതമായ കാഴ്ചയല്ല എന്നത് തന്നെ. മാനുകൾ സസ്യഭുക്കുകളായിട്ടാണ് അറിയപ്പെടുന്നത്. അവയുടെ ഭക്ഷണത്തിൽ ഭൂരിഭാഗവും ഉൾപ്പെടുന്നത് സസ്യങ്ങളാണ്. എന്നിരുന്നാലും, അവ ഇടയ്ക്ക് മാംസവും കഴിക്കാറുണ്ട്. എപ്പോഴാണ് എന്നല്ലേ? അവയുടെ ശരീരത്തിൽ ഫോസ്ഫറസ്, കാൽസ്യം, ഉപ്പ് തുടങ്ങിയ ധാതുക്കളുടെ കുറവുള്ളതായി വരുമ്പോഴാണ് അവ മാംസം കഴിക്കുന്നത്. നാഷണൽ ജിയോഗ്രാഫിക് പറയുന്നത് അനുസരിച്ച്, ഇത് സാധാരണ സംഭവിക്കുന്നത് ഒന്നുകിൽ ശൈത്യകാലത്തോ അല്ലെങ്കിൽ അവ ജീവിക്കുന്ന ചുറ്റുപാടുകളിൽ സസ്യങ്ങളുടെ കാര്യത്തിൽ കുറവ് സംഭവിക്കുമ്പോഴോ ആണ്.
undefined
Science Girl എന്ന ട്വിറ്റർ യൂസറാണ് മാൻ പാമ്പിനെ തിന്നുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ അടിക്കുറിപ്പിൽ സസ്യഭുക്കുകളായി അറിയപ്പെടുന്ന മാനുകൾ ഏതെല്ലാം സന്ദർഭങ്ങളിൽ മറ്റ് ജീവികളെ തിന്നാം എന്നതും വിശദീകരിച്ചിട്ടുണ്ട്. ഏതായാലും വളരെ പെട്ടെന്ന് തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വീഡിയോയ്ക്ക് കമന്റ് രേഖപ്പെടുത്തിയവരിൽ അധികം പേരും തങ്ങളുടെ അവിശ്വാസം പ്രകടിപ്പിച്ചു.
വീഡിയോ കാണാം:
Deer are herbivores and classified as ruminants because of their rumen, which helps them digest tough plant matter like cellulose.
But if food is scarce or they lack minerals such as calcium and phosphorus, they may eat meat
Watch this one eat a snake
pic.twitter.com/OF6qhAqpXA