തന്നെക്കൊണ്ടാവും വിധമെല്ലാം ആ സന്തോഷം പ്രകടിപ്പിക്കുന്ന അച്ഛനെയാണ് പിന്നെ നമ്മൾ വീഡിയോയിൽ കാണുന്നത്. പിന്നീട്, അദ്ദേഹം തുള്ളിച്ചാടുന്നതും ഓടിവന്ന് തന്റെ മകളെ ആവേശത്തോടെ എടുത്തുയർത്തുന്നതും ഒക്കെ വീഡിയോയിൽ വ്യക്തമാണ്.
ചിലപ്പോൾ രക്ഷിതാക്കളുടെ സ്നേഹം നിസ്വാർത്ഥമാണ്. മക്കളുടെ ചെറിയ ചെറിയ മുന്നേറ്റങ്ങളിൽ, നേട്ടങ്ങളിൽ, മാറ്റങ്ങളിൽ ഒക്കെപ്പോലും അങ്ങേയറ്റം സന്തോഷിക്കുന്നവർ. നിന്നെക്കൊണ്ടിത് സാധിക്കും എന്ന് പറഞ്ഞ് അവരുടെ ആത്മവിശ്വാസം ഊതിക്കത്തിക്കുന്നവർ. അത്തരം രക്ഷിതാക്കളുള്ള മക്കൾ ഭാഗ്യവാന്മാരാണ്. കാരണം, അവർക്ക് ഈ ലോകത്തെ മുഖമുയർത്തി നോക്കാൻ, പുതിയ ചുവടുകൾ വയ്ക്കാൻ ഭയമൊന്നും കാണില്ല. അങ്ങനെയൊരു അച്ഛന്റെയും മകളുടെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
കാഴ്ച പരിമിതിയുള്ള മകളെ സൈക്കിളോടിക്കാൻ പരിശീലിപ്പിക്കുകയാണ് അച്ഛൻ. വളരെ ആവേശത്തോടെയാണ് അച്ഛൻ മകളെ സൈക്കിളോടിക്കാൻ പരിശീലിപ്പിക്കുന്നത്. സൈക്കിളിന് പിന്നാലെ തന്നെ മകളെ നോക്കി അച്ഛനും നീങ്ങുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ മകൾ കുറച്ച് ദൂരം ഓടിയപ്പോഴേക്കും അച്ഛന്റെ സന്തോഷത്തിന് അതിരില്ലാതായി. തന്റെ മകളെക്കൊണ്ട് അതിന് സാധിക്കും എന്ന തന്റെ സന്തോഷം അദ്ദേഹം മറച്ചു വയ്ക്കുന്നുമില്ല.
undefined
തന്നെക്കൊണ്ടാവും വിധമെല്ലാം ആ സന്തോഷം പ്രകടിപ്പിക്കുന്ന അച്ഛനെയാണ് പിന്നെ നമ്മൾ വീഡിയോയിൽ കാണുന്നത്. പിന്നീട്, അദ്ദേഹം തുള്ളിച്ചാടുന്നതും ഓടിവന്ന് തന്റെ മകളെ ആവേശത്തോടെ എടുത്തുയർത്തുന്നതും ഒക്കെ വീഡിയോയിൽ വ്യക്തമാണ്. upworthy -യാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വളരെ പെട്ടെന്ന് തന്നെ നിരവധിയാളുകൾ വീഡിയോ കണ്ടും കഴിഞ്ഞു. ഒട്ടേറെപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളിട്ടത്. അച്ഛൻ തന്റെ മകളെ പിന്തുണക്കുന്ന വിധമാണ് ഏറെപ്പേരെയും ആകർഷിച്ചത്. ഒട്ടേറെപ്പേർ അതിനെ അഭിനന്ദിച്ചു. ആ മകൾ ഭാഗ്യമുള്ള കുട്ടിയാണ് എന്നും പലരും പ്രതികരിച്ചു.
രക്ഷിതാക്കളിൽ ഒരാളെങ്കിലും അങ്ങനെ വേണം പിന്നെ നമുക്ക് ഒന്നിനേയും ഭയക്കേണ്ടതില്ല എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. അതേ, നമ്മുടെ കുട്ടികളെ നാം വേണം ആദ്യം പിന്തുണയ്ക്കാൻ. ഏത് കുട്ടിക്കും ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്ന് തന്റെ കൂടെ നിൽക്കാൻ വീട്ടിലൊരാളുണ്ട് എന്ന ധൈര്യമാണ്.
വായിക്കാം: സൈനികര്‍ക്കിടയില്‍ സ്വവർഗ രതി പാടില്ല; നിരോധനം ശരിവെച്ച് ദക്ഷിണകൊറിയൻ കോടതി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: