വീഡിയോയിലുള്ള മനുഷ്യൻ ഒരു മരത്തിന് കീഴെ വിശ്രമിക്കുകയാണ്, ഉറക്കത്തിലായിരുന്നു അദ്ദേഹം എന്നാണ് തോന്നുന്നത്. ആ സമയത്ത് അദ്ദേഹത്തിന്റെ ഷർട്ടിനകത്ത് പാമ്പ് കയറി.
പണിക്കിടെ തുറന്ന് കിടക്കുന്ന വയലിൽ കുറച്ച് നേരം വിശ്രമിക്കാം എന്ന് കരുതുന്ന അനേകം ജോലിക്കാരുണ്ട്. എന്നാൽ, അതേ സമയം തന്നെ ഒരു മരത്തിന്റെ തണൽ കൂടി ഉണ്ടെങ്കിൽ അത് കുറേക്കൂടി ആശ്വാസം ആയിരിക്കും. എന്നാൽ, എല്ലാ സമയത്തും അത് അത്ര സുരക്ഷിതമാവണം എന്നില്ല. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അങ്ങനെ വിശ്രമിക്കുന്ന ഒരാളുടെ ഷർട്ടിന്റെ അകത്ത് പാമ്പ് കയറിയിരിക്കുന്നതാണ് വീഡിയോയിൽ.
തലനാരിഴയ്‍ക്കാണ് അദ്ദേഹത്തിന് തന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. എവിടെ നിന്നുമാണ് വീഡിയോ പകർത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല. ഏതെങ്കിലും ഒരു കുഞ്ഞ് പാമ്പൊന്നുമല്ല അദ്ദേഹത്തിന്റെ വസ്ത്രത്തിനകത്ത് കയറിക്കിടന്നത്. മറിച്ച് വലിയ ഒരു മൂർഖൻ പാമ്പാണ്. വീഡിയോയിലുള്ള മനുഷ്യൻ ഒരു മരത്തിന് കീഴെ വിശ്രമിക്കുകയാണ്, ഉറക്കത്തിലായിരുന്നു അദ്ദേഹം എന്നാണ് തോന്നുന്നത്. ആ സമയത്ത് അദ്ദേഹത്തിന്റെ ഷർട്ടിനകത്ത് പാമ്പ് കയറി. കുറച്ചുപേർ ചേർന്ന് അദ്ദേഹത്തിന്റെ ഷർട്ടിന്റെ അകത്ത് നിന്നും പാമ്പിനെ നീക്കം ചെയ്യാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
undefined
അദ്ദേഹത്തിന്റെ ഷർട്ടിന്റെ കുടുക്കിന് വിടവിലൂടെ എങ്ങനെയാണ് പാമ്പ് രക്ഷപ്പെടാൻ ശ്രമിക്കുന്നത് എന്നും വീഡിയോയിൽ കാണാം. gopi.maniar ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. 'ഒരാളുടെ ഷർട്ടിനകത്ത് മൂർഖൻ പാമ്പ്. മരത്തിന് താഴെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോൾ ശ്രദ്ധിക്കുക' എന്നും വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിട്ടിട്ടുണ്ട്.
ഏതായാലും വീഡിയോ കണ്ട് കഴിയുമ്പോൾ ആ മനുഷ്യൻ ഉപദ്രവിക്കപ്പെടാതെ രക്ഷപ്പെടുന്നത് കാണുമ്പോൾ കാണുന്നവരിലും ആശ്വാസം ഉണ്ടാകും. പിന്നീട് ആ പാമ്പ് അവിടെ നിന്നും ഇഴഞ്ഞു പോകുന്നതും വീഡിയോയിൽ കാണാം. നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വീഡിയോ കണ്ടത്.