'ഇതൊരു വഴക്കല്ല! മാർഗ്ഗനിർദ്ദേശപ്രകാരം വരാനിരിക്കുന്ന പരിപാടിക്കായി പരസ്പരം ശക്തി വർദ്ധിപ്പിക്കുകയാണ്...' വീഡിയോ കണ്ട ഒരാള്‍ എഴുതി.
കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്‍റെ വനപ്രവേശനവും അടക്കം നിരവധി കാരണങ്ങളാല്‍ വന്യമൃഗങ്ങള്‍ കാടിറങ്ങി ജനവാസമേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് തുടങ്ങിയിരിക്കുകയാണ്. അടുത്ത കാലത്താണ് അഗസ്ത്യാര്‍കൂടത്തില്‍ നിന്നും ഇറങ്ങി ജനവാസമേഖലയിലെത്തിയ ഒരു കരടി, ജനവാസമേഖലയിലെ കിണറ്റില്‍ വീണതും രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചതും. അതിന് പിന്നാലെ ഇടുക്കി മേഖലയിലെ പ്രശ്നകാരനായിരുന്ന കാട്ടാന അരിക്കൊമ്പനെ വനം വകുപ്പ് ട്രാന്‍സ്‍ലോക്കേറ്റ് ചെയ്തു. എന്നാല്‍ അരിക്കൊമ്പന്‍ കറങ്ങിത്തിരിഞ്ഞ് വീണ്ടും തന്‍റെ കൂട്ടത്തോടൊപ്പം ചേരുമോയെന്ന ആശങ്കയിലാണ് ഇന്ന് വനം വകുപ്പ്. ഇത് തന്നെയാണ് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും വന്യജീവികളുടെ അവസ്ഥ. ഭക്ഷണ / ജല ലഭ്യതയുടെ കുറവ് മൃഗങ്ങളെ ജനവാസമേഖലയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നു.
മനുഷ്യനും വന്യ ജീവികളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ വന്യജീവികളുടെ വീഡിയോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥരാണ് മിക്കപ്പോഴും ഇന്ത്യന്‍ വനാന്തരങ്ങളില്‍ നിന്നുള്ള വന്യജീവികളുടെ വീഡിയോകള്‍ തങ്ങളുടെ സാമൂഹിക മാധ്യമ പേജ് വഴി പുറത്ത് വിടാറുള്ളത്. ഇത്തരം വീഡിയോകള്‍ക്കെല്ലാം വലിയ തോതിലുള്ള കാഴ്ചക്കാരെയും ലഭിക്കുന്നു. കഴിഞ്ഞ ദിവസം സുശാന്ത് നന്ദ ഐഎഫ്എസ് തന്‍റെ ട്വിറ്റര്‍ പേജിലൂടെ രണ്ട് കാട്ടാനകള്‍ തമ്മിലുള്ള ഒരു ഏറ്റുമുട്ടല്‍ പങ്കുവച്ചു. വീഡിയോ പങ്കുവച്ചതിന് പിന്നാലെ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുമായെത്തിയത്.
undefined
When the titans clash, the jungle thunders…
This is the most exciting moment that one can watch in our forest. Believe me, it sends shivers down one’s spine but nothing matches the thrill of tuskers locking tusks. pic.twitter.com/ZPyXPcILT6
ട്രെയിനില്‍ നൃത്തം ചെയ്ത് പെണ്‍കുട്ടികള്‍; വിമര്‍ശിച്ചും കൈയടിച്ചും സാമൂഹിക മാധ്യമ ഉപഭോക്താക്കള്‍
വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി,' ബലിഷ്ഠന്മാര്‍ ഏറ്റുമുട്ടുമ്പോള്‍ കാട്ടില്‍ ഇടിമുഴങ്ങുന്നു.... നമ്മുടെ കാട്ടില്‍ ഒരാള്‍ക്ക് കാണാന്‍ കഴിയുന്ന ഏറ്റവും ആവേശകരമായ നിമിഷമാണിത്. ഇത് ഒരാളുടെ നട്ടെല്ലില്‍ വിറയലുണ്ടാക്കുന്നു. പക്ഷേ ആനക്കൊമ്പുകളെ പൂട്ടുന്ന ആനകളുടെ ആവേശവുമായി മറ്റൊന്നും പോരുത്തപ്പെടുന്നില്ല. എന്നെ വിശ്വസിക്കൂ.' അദ്ദേഹം തന്‍റെ അക്കൗണ്ടില്‍ കുറിച്ചു. വീഡിയോ പങ്കുവച്ചതിന് പിന്നാലെ വൈറലായി. ഇതിനകം നാല്പത്തിയെണ്ണായിരത്തിലേറെ പേര്‍ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി പേരാണ് കമന്‍റുമായെത്തിയത്. 'ഇതൊരു വഴക്കല്ല! മാർഗ്ഗനിർദ്ദേശപ്രകാരം വരാനിരിക്കുന്ന പരിപാടിക്കായി പരസ്പരം ശക്തി വർദ്ധിപ്പിക്കുകയാണ്...' ഒരാള്‍ എഴുതി.