ഇവിടെ പങ്ക് വച്ചിരിക്കുന്ന ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് ഒരു നായ പയ്യെ പൂച്ചയുടെ അടുത്തെത്തുന്നതും സൗഹൃദഭാവത്തിൽ അതിനെ തൊടുന്നതുമാണ്.
പട്ടിയും പൂച്ചയും അധികമൊന്നും അടുക്കാത്ത രണ്ട് മൃഗങ്ങളാണ് എന്ന് പറയാറുണ്ട്. രണ്ടിന്റെയും സ്വഭാവം വ്യത്യാസമാണ് എന്നത് തന്നെ കാരണം. നായ കുറച്ച് കൂടി വേഗത്തിൽ ഇണങ്ങുകയും സൗഹൃദം ഇഷ്ടപ്പെടുകയും ചെയ്യുന്ന മൃഗമാണെങ്കിൽ പൂച്ച അധികവും തനിച്ചിരിക്കാൻ ആഗ്രഹിക്കുന്ന മൃഗമാണ്. മാത്രമല്ല, പട്ടികൾ തങ്ങളെ അക്രമിക്കുമോ എന്ന മുൻധാരണ കൊണ്ട് പൂച്ചകൾ പലപ്പോഴും അവയോടങ്ങനെ കൂട്ടാവാൻ ചെല്ലാറില്ല. എന്നാൽ, ഇന്ന് ഏറെക്കുറെ വീടുകളിൽ പൂച്ചകളെയും പട്ടികളെയും വളർത്തുന്നുണ്ട്. അതിനാൽ തന്നെ അവ മിക്കവാറും കൂട്ടുമാണ്. എന്നാൽ, ഈ വീഡിയോയിൽ പൂച്ച നായയുടെ സൗഹൃദം അതിക്രൂരമായി നിഷേധിക്കുന്നതാണ് കാണാനാവുന്നത്.
Buitengebieden ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്. നമുക്കറിയാം. ദിവസവും അനേകം വീഡിയോകളാണ് മൃഗങ്ങളുടേതായി സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മൃഗസ്നേഹികൾക്കൊക്കെയും അത്തരം വീഡിയോകൾ കാണാൻ വലിയ താല്പര്യവുമാണ്. ഇവിടെ പങ്ക് വച്ചിരിക്കുന്ന ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് ഒരു നായ പയ്യെ പൂച്ചയുടെ അടുത്തെത്തുന്നതും സൗഹൃദഭാവത്തിൽ അതിനെ തൊടുന്നതുമാണ്. എന്നാൽ, സൗഹൃദരൂപത്തിലുള്ള നായയുടെ പ്രകടനം പൂച്ചയ്ക്ക് ഒട്ടും ഇഷ്ടമായില്ല എന്ന് വേണം കരുതാൻ. അത് നായയുടെ മുഖത്തൊരടി വച്ച് കൊടുക്കുന്നത് വീഡിയോയിൽ കാണാം.
undefined
സെക്കന്റുകൾ മാത്രം ദൈർഘ്യമേയുള്ളൂ വീഡിയോയ്ക്ക്. എന്നാൽ, വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. ആഗസ്ത് 19 -ന് ഷെയർ ചെയ്ത വീഡിയോ 5.9M പേരാണ് കണ്ടത്. അതുപോലെ നിരവധിപ്പേർ കമന്റുകളുമായും എത്തി. മിക്കവരും നായയോട് സഹതാപം പ്രകടിപ്പിച്ചു. നായസ്നേഹികൾ കഠിനമായി പൂച്ചയെ കുറ്റപ്പെടുത്തുകയും ചെയ്തു. പൂച്ച നല്ല മൃഗമല്ല നായ വളരെ സൗഹൃദം സൂക്ഷിക്കുന്ന ജീവികളാണ് എന്നും ചിലർ കമന്റ് നൽകി.
വീഡിയോ കാണാം:
Dog: “Can we just be friends?” 🥺
Cat: pic.twitter.com/oSF7BE3fkC