കൂടുതൽ നന്നായി മൃഗങ്ങളെ അവയുടെ ആവാസവ്യവസ്ഥയിൽ കാണുന്നതിന് വേണ്ടിയാണ് മൃഗശാല ഇങ്ങനെ ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്. കൂട്ടിലിരുന്നു കൊണ്ട് സ്വൈരവിഹാരം നടത്തുന്ന മൃഗങ്ങളെ സന്ദർശകർക്ക് കൺനിറയെ കാണാം.
സാധാരണ നമ്മളെല്ലാം മൃഗശാല സന്ദർശിക്കാറുണ്ട്. അവിടുത്തെ കാഴ്ച എങ്ങനെ ആയിരിക്കും? നമ്മൾ നമ്മുടെ ഇഷ്ടം പോലെ ഇറങ്ങി നടക്കുകയും പക്ഷികളും മൃഗങ്ങളും എല്ലാം കൂട്ടിലും ആയിരിക്കും അല്ലേ? എന്നാൽ, അങ്ങനെ അല്ലാത്ത മൃഗശാലയും ലോകത്തുണ്ട്. അത്തരത്തിൽ വളരെ വ്യത്യസ്തമായ ഒരു മൃഗശാലയാണ് അങ്ങ് ചൈനയിലുള്ളത്. അവിടെ ശരിക്കും സന്ദർശകരാണ് കൂടിനകത്താവുക. പകരം മൃഗങ്ങളെല്ലാം തോന്നുംപടി ഇറങ്ങി നടക്കുന്നുണ്ടാവും. അതിൽ സിംഹവും കടുവയും ഒക്കെ കാണും. കാണുമ്പോൾ അൽപം പേടി ഒക്കെ തോന്നുമെങ്കിലും സംഗതി ഗംഭീരൻ അനുഭവം ആകുമെന്നതിൽ സംശയം വേണ്ട.
കൂട്ടിലടച്ച മനുഷ്യരും തോന്നുംപടി നടക്കുന്ന ഈ മൃഗങ്ങളും ഉള്ള മൃഗശാല ചൈനയിലെ ചോങ്ക്വിങ്ങിലുള്ള ലെഹെ ലെഡു മൃശാലയാണ്. അവിടെ ചെല്ലുന്ന സന്ദർശകരെ ആദ്യം തന്നെ കൂട്ടിലടയ്ക്കുന്നു. അപ്പോൾ ചുറ്റിലും കടുവയും സിംഹവും കരടിയും ഒക്കെ അടങ്ങുന്ന മൃഗങ്ങൾ കറങ്ങി നടക്കുന്നു. ശരിക്കും ഈ കാഴ്ച കണ്ടാൽ നമ്മൾ മൃഗശാലയിൽ പോകുന്നത് പോലെ മൃഗങ്ങൾ നമ്മെ കാണാൻ വന്നിരിക്കയാണ് എന്ന് തോന്നും.
കൂടുതൽ നന്നായി മൃഗങ്ങളെ അവയുടെ ആവാസവ്യവസ്ഥയിൽ കാണുന്നതിന് വേണ്ടിയാണ് മൃഗശാല ഇങ്ങനെ ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്. കൂട്ടിലിരുന്നു കൊണ്ട് സ്വൈരവിഹാരം നടത്തുന്ന മൃഗങ്ങളെ സന്ദർശകർക്ക് കൺനിറയെ കാണാം.
വന്യജീവികളെ കൂടിനടുത്തേക്ക് ആകർഷിക്കാനായി മറ്റൊന്ന് ചെയ്യുന്നത് മാംസം കൂടിനടുത്തായി കെട്ടിത്തൂക്കിയിടുകയാണ്. ഈ മാംസത്തിലേക്ക് ആകർഷിക്കപ്പെട്ട് അത് കഴിക്കാനായി മൃഗങ്ങൾ വരുമ്പോൾ മനുഷ്യർക്ക് അവയെ തൊട്ടടുത്ത് നിന്ന് കാണാനുള്ള അവസരവും ലഭിക്കുന്നു. ചില സമയത്താവട്ടെ മൃഗങ്ങൾ മനുഷ്യർ നിൽക്കുന്ന ഈ കൂട്ടിലേക്ക് വലിഞ്ഞു കയറാൻ വരെ ശ്രമിക്കാറുണ്ട്. കൂടിന് മുകളിൽ കയറിയിരിക്കുന്ന മൃഗങ്ങളെയും കാണാം.
ഈ മൃഗശാലയിൽ നിന്നുമുള്ള ഒരു വീഡിയോ ട്വിറ്ററിൽ പങ്കിട്ടിട്ടുണ്ട്. തൻസു യെഇൻ എന്നയാളാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്, "ഇത് ഒരു മനുഷ്യ മൃഗശാലയാണ്, അവിടെ മൃഗങ്ങൾക്ക്, കൂടുകളിൽ കഴിയുന്ന അപകടകാരികളായ മനുഷ്യരെ കാണാൻ കഴിയും" എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
വീഡിയോ കാണാം:
This is a human zoo where the animals can see the dangerous humans in the cages🤩
pic.twitter.com/r1HHMNy1OY