കൂടുതലും ആൺ പൂമ്പാറ്റകളാണ് ഇത് ചെയ്യുന്നത്. സ്ത്രീകളെ ആകർഷിക്കാൻ അവർ ലവണങ്ങളും ഫെറോമോണുകളും ശേഖരിക്കുകയാണ്. ചെറിയ കുളം, ചാണകം, ചെളി മുതലായവയിൽ നിന്നാണ് പൂമ്പാറ്റകൾ അവ ശേഖരിക്കുന്നത്.
പല തരത്തിലുള്ള വീഡിയോകൾ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ തന്നെ പക്ഷികളുടെയും മൃഗങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെയും വീഡിയോ സോഷ്യൽ മീഡിയയ്‍ക്ക് ഇഷ്ടമുള്ളതാണ്. പ്രകൃതിഭംഗി നിറഞ്ഞ വീഡിയോയ്‍ക്കും ആരാധകർ ഏറെയാണ്. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. പ്രകൃതി എത്ര സുന്ദരമാണ് എന്ന് തെളിയിക്കുന്നതാണ് വീഡിയോ.
ഉപ്പ് ശേഖരിക്കുന്നതിന് വേണ്ടി ഒരു കൂട്ടം ചിത്രശലഭങ്ങൾ ചെളിയിൽ പുതയുന്നതും പറന്നുയരുന്നതുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അനേകം പേരാണ് ട്വിറ്ററിൽ ഷെയർ ചെയ്ത പ്രസ്തുത വീഡിയോ കണ്ടത്. ഐഎഫ്എസ് ഓഫീസറായ പർവീൺ കസ്വാനാണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. ചിത്രശലഭങ്ങൾ ഉപ്പ് ശേഖരിക്കുന്നതിനായി ചെളിയിലേക്കിറങ്ങിയിരിക്കുന്നതാണ് എന്ന് വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്.
undefined
കൂടുതലും ആൺ പൂമ്പാറ്റകളാണ് ഇത് ചെയ്യുന്നത്. സ്ത്രീകളെ ആകർഷിക്കാൻ അവർ ലവണങ്ങളും ഫെറോമോണുകളും ശേഖരിക്കുകയാണ്. ചെറിയ കുളം, ചാണകം, ചെളി മുതലായവയിൽ നിന്നാണ് പൂമ്പാറ്റകൾ അവ ശേഖരിക്കുന്നത്.
Called as mud puddling. Where butterflies gather to collect salts. From a random visit. pic.twitter.com/bsJH1VjZNg
— Parveen Kaswan, IFS (@ParveenKaswan)രണ്ട് ദിവസം മുമ്പാണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഒരുപാട് പേർ കമന്റുകളും ലൈക്കുകളുമായും പോസ്റ്റിന് താഴെ എത്തി. ചില നേരങ്ങളിൽ ഞാൻ ആലോചിക്കാറുണ്ട് അമ്മയായ പ്രകൃതി എന്തൊക്കെ അത്ഭുതങ്ങളാണ് കാത്ത് വച്ചിരിക്കുന്നത് എന്ന് എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.
നിങ്ങൾ എപ്പോഴും ഇതുപോലെയുള്ള എന്തൊക്കെ കാര്യങ്ങളാണ് പങ്ക് വയ്ക്കുന്നത്, ഇതിനെ കുറിച്ച് ഇതിന് മുമ്പ് കേട്ടിട്ടേ ഇല്ലായിരുന്നു എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. ഏതായാലും അനേകം പേരാണ് വീഡിയോ കണ്ട് അത്ഭുതം രേഖപ്പെടുത്തിയിരിക്കുന്നത്.