Viral video: ദാഹിച്ച് തളർന്ന പക്ഷികൾക്ക് വേണ്ടി വെള്ളം പകർന്ന് ബാലൻ, വൈറലായി വീഡിയോ

By Web Team  |  First Published Jun 11, 2023, 9:27 AM IST

വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അനേകം പേർ വീഡിയോയ്ക്ക് കമന്റും ഷെയറുമായി എത്തി. എന്തൊരു നല്ല മനസാണ് അവന്റേത് എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നത്.


കടുത്ത ചൂടാണ് കടന്നു പോകുന്നത്. മിക്ക സ്ഥലങ്ങളിലും മനുഷ്യർ മാത്രമല്ല മറ്റ് ജീവജാലങ്ങളും ചൂടിൽ വാടിത്തളരുന്നു. അതിനിടയിൽ വെള്ളം കിട്ടാതെ ജീവജാലങ്ങൾ കഷ്ടപ്പെടുന്നതും പുതിയ കാര്യമല്ല. എന്നാൽ, അവയോട് സ്നേഹത്തോടെയും കരുണയോടെയും പെരുമാറുന്നവർ കുറവായിരിക്കും. മിക്കവരും സ്വന്തം കാര്യം മാത്രം നോക്കി പോകുന്നവരുമായിരിക്കും. എന്നാൽ, അവർക്ക് കരുതലിന്റെ അതിമനോഹരമായ പാഠം പകർന്ന് നൽകുന്ന ഒരു ബാലന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. 

വീഡിയോയിൽ, ദാഹിച്ച് തളർന്നുപോയ പക്ഷികൾക്ക് വെള്ളം പകർന്ന് നൽകുകയാണ് കുട്ടി. അതുവഴി കടുത്ത ചൂടിൽ നിന്നും അവൻ അവയ്ക്ക് ആശ്വാസം നൽകുന്നു. സോഷ്യൽ മീഡിയയ്‍ക്ക് വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? വീഡിയോയിൽ ഒരു ആൺകുട്ടി ഒരു ടാങ്കിൽ നിന്നും കുപ്പിയിൽ വെള്ളം ശേഖരിക്കുന്നതും പിന്നീടത് പക്ഷികൾക്ക് കുടിക്കാൻ വേണ്ടി പകർന്ന് നൽകുന്നതുമാണ് കാണുന്നത്. 

क्या कलयुग में बच्चे ही भगवान के रूप है?
🙏🙏🙏👦👦👦 pic.twitter.com/EsnPc40LnJ

— Priyanka Biswas (@Priyanka14081)

Latest Videos

undefined

വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അനേകം പേർ വീഡിയോയ്ക്ക് കമന്റും ഷെയറുമായി എത്തി. എന്തൊരു നല്ല മനസാണ് അവന്റേത് എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നത്. പക്ഷികൾക്ക് വെള്ളം നൽകാനുള്ള കുട്ടിയുടെ നല്ല മനസിനെ സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിച്ചു. 

उम्र और कद भले छोटा है,
पर "मदद की भावना" बहुत उंची है.

माता-पिता ने नायाब हीरा ताराशा है... pic.twitter.com/ySun6A5hEC

— Dipanshu Kabra (@ipskabra)

അടുത്തിടെ അതുപോലെ ഒരു ട്രക്കിൽ നിന്നും വെള്ളത്തിന്റെ ജാറുകൾ ഇറക്കാൻ ശ്രമിക്കുന്ന അമ്മയെ സഹായിക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മ ഒഴിഞ്ഞ ജാറുകൾ ട്രക്കിന് പുറത്ത് ഒതുക്കി വയ്ക്കാൻ ശ്രമിക്കുമ്പോൾ അമ്മയ്ക്കൊപ്പം തന്റെ കുഞ്ഞുകരങ്ങൾ നീട്ടി സഹായത്തിനെത്തുന്ന ബാലനാണ് ആ വീഡിയോയിൽ ഉണ്ടായിരുന്നത്. ആ വീഡിയോയും സോഷ്യൽ മീഡിയ രണ്ട് കരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു. 

click me!