Viral:പുറത്തുവരുന്നത് മോശമായവ എന്നാല്‍ സംഭവിക്കുന്നത് നല്ലത് മാത്രം; ഇന്ത്യന്‍ അനുഭവം പങ്കുവച്ച് യുഎസ് യാത്രിക

By Web Team  |  First Published Feb 27, 2023, 11:12 AM IST

ഇന്ത്യയില്‍ നിന്ന് മോശം വാര്‍ത്തകളാണ് പുറത്ത് കേള്‍ക്കുന്നത്. എന്നാല്‍, ഇവിടെ നല്ല കാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് അവര്‍ വീഡിയോയുടെ ഒടുവില്‍ പറയുന്നു. ഇത് മനോഹരമായ രാജ്യമാണെന്ന് പിന്നാലെ സ്റ്റെഫിന്‍റെ ഭര്‍ത്താവും പറയുന്നു. 



മ്മുടെ കൈയില്‍ നിന്ന് എന്തെങ്കിലും നഷ്ടമായാല്‍ അതിനെ ചൊല്ലിയാകും പിന്നെ കുറേ ദിവസം നമ്മുടെ ആലോചനകളെല്ലാം, പ്രത്യേകിച്ച് നമ്മളേറെ ഇഷ്ടപ്പെടുന്ന പ്രീയപ്പെട്ടത് വല്ലതുമാണെങ്കില്‍ പിന്നെ പറയേണ്ടതില്ല. നാളുകള്‍ക്ക് ശേഷം അത് തിരിച്ച് കിട്ടിയാലോ, അപ്പോഴത്തെ സന്തോഷവും പറഞ്ഞറിയിക്കാനാകില്ല. സാധാരണക്കാരനായ ഒരു ഇന്ത്യക്കാരന്‍റെ സത്യന്ധതയ്ക്ക് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ യുഎസുകാരിയായ സ്റ്റെഫ് കരയുകയായിരുന്നു. സംഗതി എന്താണെന്നല്ലേ? പറയാം. 

യുഎസില്‍ നിന്നും ഇന്ത്യ കാണാനായി എത്തിയതായിരുന്നു സ്റ്റെഫും കുടുംബവും. യാത്രയില്‍ അവര്‍ ഗുജറാത്തിലെ ഭുജും ഉള്‍പ്പെടുത്തിയിരുന്നു. അങ്ങനെ ഭുജിലേക്കുള്ള ട്രെയിനില്‍ കയറിയ അവര്‍ക്ക് പിന്നീടാണ് തന്‍റെ പേഴ്സ് നഷ്ടമായ വിവരം മനസിലായത്. പല സ്ഥലത്തും തെരഞ്ഞെങ്കിലും അവള്‍ക്ക് അത് കണ്ടെത്താന്‍ കഴിഞ്ഞില്ല. പേഴ്സിലായിരുന്നു അവളുടെ പണവും എടിഎം കാര്‍ഡും പാസ്പോര്‍ട്ടും മറ്റ് യാത്രാ രേഖകളും സൂക്ഷിച്ചിരുന്നത്. പക്ഷേ, അതെല്ലാം നഷ്ടമായി. തുടര്‍ന്ന് ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു ചായക്കടയില്‍ക്കുമ്പോഴാണ് സ്റ്റെഫിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലേക്ക് ഒരു സന്ദേശമെത്തുന്നത്. ചിരാഗ് എന്നയാളുടെ സന്ദേശമായിരുന്നു അത്. നില്‍ വച്ച് നഷ്ടപ്പെട്ട സ്റ്റൈഫിയുടെ പേഴ്സ് ചിരാഗിനാണ് ലഭിച്ചത്. അത് പരിശോധിച്ചപ്പോഴാണ് സ്റ്റെഫിയുടെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിനെ കുറിച്ച് അറിഞ്ഞതും അത് വഴി ബന്ധപ്പെട്ടതും. സ്റ്റെഫി ചിരാഗിനെ തേടി അവന്‍ ജോലി ചെയ്യുന്ന കടയിലെത്തി. ചിരാഗ് തനിക്ക് ലഭിച്ച പേഴ്സ് സ്റ്റെഫിനെ തിരിച്ചേല്‍പ്പിച്ചു. ഞാന്‍ ശരിക്കും കരഞ്ഞ് പോയെന്നായിരുന്നു സ്റ്റെഫിയുടെ ആദ്യ പ്രതികരണം. അത് അത്രമേല്‍ ഹൃദയസ്പര്‍ശിയായിരുന്നെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഇത് സംബന്ധിച്ച് സ്റ്റെഫി ഒരു വീഡിയോ ചെയ്ത് തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പ്രസിദ്ധീകരിച്ചു. ആയിരക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്. 

Latest Videos

undefined

 

 


പേഴ്സ് തിരിച്ചേല്‍പ്പിച്ചതിന് പാരിതോഷികമായി സ്റ്റെഫ് ചിരാഗിന് പണം നല്‍കാന്‍ ശ്രമിച്ചെങ്കിലും ചിരാഗ് അത് വാങ്ങിയില്ല. ഇന്ത്യയില്‍ നിന്ന് മോശം വാര്‍ത്തകളാണ് പുറത്ത് കേള്‍ക്കുന്നത്. എന്നാല്‍, ഇവിടെ നല്ല കാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് അവര്‍ വീഡിയോയുടെ ഒടുവില്‍ പറയുന്നു. ഇത് മനോഹരമായ രാജ്യമാണെന്ന് പിന്നാലെ സ്റ്റെഫിന്‍റെ ഭര്‍ത്താവും പറയുന്നു. ചിരാഗിന്‍റെ സത്യസന്ധതയ്ക്ക് താന്‍ പാരിതോഷികം നല്‍കിയത് തെറ്റായി പോയെന്ന് മനസിലായതായി സ്റ്റെഫ് സമ്മതിച്ചു. അമേരിക്കയില്‍ ഇത്തരം കാര്യങ്ങള്‍ക്ക് പണം നല്‍കാം. എന്നാല്‍ ഇന്ത്യയില്‍ ഇതൊക്കെ സാധാരണമാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുമായെത്തിയത്. ചിരാഗിനെ പോലുള്ളവരാണ് ഇന്ത്യന്‍ വിനോദ സഞ്ചാരത്തിന്‍റെ യഥാര്‍ത്ഥ അംബാസഡർമാർ എന്നായിരുന്നു ഒരാളുടെ കമന്‍റ്. 

click me!