ഏതായാലും കനത്ത ചൂടിൽ പുറത്തിറങ്ങേണ്ടി വരുന്ന ആളുകൾക്ക് ഇത്തരം ഓട്ടോ ഒരു വലിയ ആശ്വാസമാകും എന്നതിൽ സംശയമേതുമില്ല. സ്വന്തമായി കാറുകളൊന്നും ഇല്ലാത്ത മനുഷ്യർ കനത്ത ചൂടിനെ പേടിച്ചാണ് പുറത്തിറങ്ങുന്നത് തന്നെ. അത്തരക്കാർക്ക് ഒരു ആശ്വാസമാവുകയാണ് ഈ ഓട്ടോ.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഇപ്പോൾ കനത്ത ചൂടിൽ പൊറുതി മുട്ടുകയാണ്. കേരളത്തിൽ മഴക്കാലമായെങ്കിലും മഴ എത്തിയിട്ടില്ല. ഇന്ത്യയിൽ പല സ്ഥലങ്ങളിലും പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അത്രയും കനത്ത ചൂടാണ്. പലരും പുറത്തിറങ്ങാൻ തന്നെ മടിക്കുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഓരോ വർഷവും വേനൽക്കാലത്ത് ചൂട് കൂടിക്കൂടി വരികയാണ്. പലരും വീട്ടിൽ എസി വാങ്ങി വച്ചുകഴിഞ്ഞു. അത്രയും കനത്ത ചൂടാണ് എന്നത് തന്നെ കാരണം. എന്നാൽ, പുറത്തിറങ്ങാതെ പറ്റില്ല എന്നുള്ള ആളുകൾ എന്ത് ചെയ്യും? ഏതായാലും പഞ്ചാബിൽ നിന്നുള്ള ഒരു ഓട്ടോഡ്രവർ കണ്ടെത്തിയ വഴിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അത് എന്താണ് എന്നല്ലേ? ഡ്രൈവർ തന്റെ ഓട്ടോയുടെ പിന്നിൽ ഒരു കൂളർ തന്നെ ഘടിപ്പിച്ചു. Kabir Setia ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിവേഗം തന്നെ അത് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിരവധിപ്പേരാണ് ഓട്ടോ ഡ്രൈവർ ഇങ്ങനെ ഒരു കാര്യം ചെയ്തതിന് അഭിനന്ദിച്ചിരിക്കുന്നത്. വീഡിയോയിൽ ഓട്ടോയുടെ പിന്നിൽ ട്രാൻസ്പെരന്റ് ഗ്ലാസിന് മുകളിലായി ഒരു ഭാഗത്ത് കൂളർ പിടിപ്പിച്ചിരിക്കുന്നത് കാണാം.
ഏതായാലും കനത്ത ചൂടിൽ പുറത്തിറങ്ങേണ്ടി വരുന്ന ആളുകൾക്ക് ഇത്തരം ഓട്ടോ ഒരു വലിയ ആശ്വാസമാകും എന്നതിൽ സംശയമേതുമില്ല. സ്വന്തമായി കാറുകളൊന്നും ഇല്ലാത്ത മനുഷ്യർ കനത്ത ചൂടിനെ പേടിച്ചാണ് പുറത്തിറങ്ങുന്നത് തന്നെ. അത്തരക്കാർക്ക് ഒരു ആശ്വാസമാവുകയാണ് ഈ ഓട്ടോ. ഏതായാലും അനേകം പേർ ഓട്ടോക്കാരന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ചു. ഇത് നല്ലൊരു ഐഡിയ തന്നെ മറ്റുള്ളവർക്കും പ്രാവർത്തികമാക്കാമെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.