സരോജിനിന​ഗറിൽ കുർത്തയ്‍ക്ക് വിലപേശി വിദേശവനിത, വിമർശിച്ച് നെറ്റിസൺസ്, 14 മില്ല്യൺ വ്യൂസ് 

By Web Team  |  First Published Jan 14, 2024, 1:24 PM IST

എന്നാൽ, വഴിയോരക്കച്ചവടക്കാരനിൽ നിന്നും വിലപേശി എന്നും പറഞ്ഞാണ് വലിയ തരത്തിൽ ആളുകൾ എല്ലയെ വിമർശിക്കുന്നത്. മാത്രമല്ല, $6 ആണ് ഇതിന് വരുന്നത്. അത് ഓസ്ട്രേലിയയിൽ ചെറിയ തുകയാണ് എന്നും പലരും അഭിപ്രായപ്പെട്ടു.


വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ തെരുവോരത്തും മറ്റും കടകളിൽ വിലപേശി വില കുറപ്പിച്ച് സാധനങ്ങൾ വാങ്ങുന്ന അനേകം പേരെ നാം കണ്ടിട്ടുണ്ട്. അത് ഏറ്റവുമധികം ചെയ്യുന്നത് ഇന്ത്യക്കാരായിരിക്കും. എന്നാൽ, ദില്ലിയിലെ സരോജിനി ന​ഗറിൽ നിന്നും കുർത്ത വാങ്ങുമ്പോൾ വില കുറയ്ക്കുമോ എന്ന് ചോദിക്കുന്ന ഒരു വിദേശ വനിതയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 14 മില്ല്യൺ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. പിന്നാലെ, ഇവർക്കെതിരെ വലിയ രോഷവും നെറ്റിസൺസ് പ്രകടിപ്പിച്ചു. എന്താണ് അതിനുംമാത്രം നെറ്റിസൺസിനെ പ്രകോപിപ്പിച്ചത്? 

ഓസ്ട്രേലിയയിൽ നിന്നുള്ള എല്ല ജോൺസൺ എന്ന യുവതിയാണ് സരോജിനി ന​ഗറിൽ വച്ച് വിലപേശിയതിന്റെ പേരിൽ നെറ്റിസൺസിൽ നിന്നും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. സരോജിനി ന​ഗറിലെത്തിയ എല്ലയ്ക്ക് ഒരു പച്ചനിറത്തിലുള്ള കുർത്ത കണ്ട് വളരെ അധികം ഇഷ്ടപ്പെട്ടു. അതിന്റെ വില ചോദിക്കുമ്പോൾ കടക്കാരൻ 350 എന്ന് പറയുന്നുണ്ട്. ഫിക്സഡ് പ്രൈസ് എന്നെഴുതിയ ഒരു ബോർഡും അവിടെ തൂക്കിയിട്ടുണ്ട്. കടക്കാരൻ എല്ലയോട് വില കുറക്കാൻ സാധിക്കില്ല എന്നും ഫിക്സഡ് പ്രൈസ് ആണെന്നും പറയുന്നു. എല്ല ഒരിക്കൽ കൂടി 250 -ന് തരുമോ എന്ന് ചോദിച്ചെങ്കിലും ഇല്ലെന്ന് തന്നെയാണ് കടക്കാരന്റെ മറുപടി. 

Latest Videos

undefined

അപ്പോൾ തന്നെ അവൾ ഫിക്സഡ് പ്രൈസാണ്, അതിനാൽ 350 നൽകി വാങ്ങാം എന്ന് പറയുകയും ആ വില കൊടുത്ത് അത് വാങ്ങുകയും ചെയ്യുന്നു. അവിടെ വച്ചുതന്നെ അവൾ ആ കുർത്ത ഇടുന്നുമുണ്ട്. തനിക്കിത് വളരെ ഇഷ്ടമായി എന്നും അവൾ പറയുന്നു. 

 

Words can not describe what I’m feeling rn 💀 pic.twitter.com/roKb2WALrD

— rue 🍉 (@mushruem_)

 

എന്നാൽ, വഴിയോരക്കച്ചവടക്കാരനിൽ നിന്നും വിലപേശി എന്നും പറഞ്ഞാണ് വലിയ തരത്തിൽ ആളുകൾ എല്ലയെ വിമർശിക്കുന്നത്. മാത്രമല്ല, $6 ആണ് ഇതിന് വരുന്നത്. അത് ഓസ്ട്രേലിയയിൽ ചെറിയ തുകയാണ് എന്നും പലരും അഭിപ്രായപ്പെട്ടു. ഫിക്സഡ് റേറ്റ് എന്ന് കണ്ടിട്ടും എല്ല വില പേശിയത് എന്തിനാണ് എന്നാണ് മറ്റ് പലരുടേയും ചോദ്യം. അതേസമയം, എല്ലയെ പിന്തുണക്കുന്നവരും ഉണ്ട്. അധികം വിലപേശാനൊന്നും നിൽക്കാതെ തന്നെ എല്ല 350 രൂപ കൊടുത്ത് വസ്ത്രം വാങ്ങി എന്നായിരുന്നു അവരുടെ അഭിപ്രായം. 

വായിക്കാം: വാടക കൊടുക്കാതെ ആഡംബരവീടുകളിൽ താമസിക്കാം, ഇങ്ങോട്ട് കാശും കിട്ടും; ഇതാ ഒരു വെറൈറി ജോലി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!