മസിന​ഗുഡി വഴി ഊട്ടിക്കല്ല, ഇന്ത്യയിൽ നിന്നും നേരെ ഓസ്ട്രേലിയയിലേക്ക്, അതും സൈക്കിളിൽ

By Web Team  |  First Published Jan 12, 2024, 1:04 PM IST

താൻ സന്ദർശിക്കുന്ന രാജ്യങ്ങളിലെ വിവിധ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിക്കുക, അവിടെയുള്ള വിദ്യാർത്ഥികളോട് സംവദിക്കുക, അവരിൽ പരിസ്ഥിതി അവബോധം വളർത്തുക എന്നിവയൊക്കെയാണ് ആഷിഷ് ചെയ്യുന്നത്.


നിങ്ങൾ യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാളാണോ? സാഹസിക യാത്രകളോ? അങ്ങനെയുള്ള ഒരാളാണ് നിങ്ങളെങ്കിൽ ഇത് നിങ്ങൾക്ക് പ്രചോദനമാകുന്ന ഒരു വാർത്തയാവും എന്ന് തീർച്ചയാണ്. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ആഷിഷ് ജെറി ചൗധരി എന്ന ഈ യുവാവും. അടുത്തിടെ ആഷിഷ് ഒരു യാത്ര നടത്തി, ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിലേക്കായിരുന്നു ആ യാത്ര. അതും തന്റെ സൈക്കിളിലാണ് ആഷിഷ് ആ യാത്ര നടത്തിയത്. 

സാഹസികമായ ആ യാത്രയുടെ വീഡിയോയും മറ്റ് വിശേഷങ്ങളുമെല്ലാം ആഷിഷ് തന്റെ ഫോളോവേഴ്സിന് വേണ്ടി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. താൻ എത്തിച്ചേരുന്ന ഓരോ രാജ്യത്തിന്റെയും അതിമനോഹരമായ ഭൂപ്രകൃതിയും സംസ്കാരവും എല്ലാം വ്യക്തമാക്കുന്ന വീഡിയോകളാണ് അവൻ പങ്കുവച്ചിരിക്കുന്നത്. ഒരു സൈക്കിൾ, ഒരു ബാക്ക്പാക്ക്, യാത്ര ചെയ്യാനുള്ള അടങ്ങാത്ത ആ​ഗ്രഹം. ഇതായിരുന്നു ആഷിഷെന്ന സഞ്ചാരിയുടെ കൈമുതൽ. 

Latest Videos

undefined

ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പറയുന്നത് പ്രകാരം, ആഷിഷ് ദില്ലി സർവകലാശാലയിൽ നിന്നുള്ള ഒരു ബിരുദധാരിയും ഒരു ട്രാവൽ വ്ലോ​ഗറുമാണ്. യാത്രകൾക്ക് വേണ്ടി സൈക്കിൾ ഉപയോ​ഗിക്കാൻ അവൻ നിരന്തരം ആളുകളെ പ്രചോദിപ്പിക്കുന്നു. അതുവഴി അന്തരീക്ഷ മലിനീകരണം കുറക്കാം എന്നതാണ് ആഷിഷിന്റെ പോയിന്റ്. 

'രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ബുദാനിയ ഗ്രാമത്തിലെ ഒരു സൈനിക കുടുംബത്തിൽ നിന്നുള്ളയാളാണ് ആഷിഷ് ജെറി ചൗധരി എന്ന 26 -കാരൻ. താൻ സന്ദർശിക്കുന്ന രാജ്യങ്ങളിലെ വിവിധ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിക്കുക, അവിടെയുള്ള വിദ്യാർത്ഥികളോട് സംവദിക്കുക, അവരിൽ പരിസ്ഥിതി അവബോധം വളർത്തുക എന്നിവയൊക്കെയാണ് ആഷിഷ് ചെയ്യുന്നത്. പ്രത്യേകിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോ​ഗം കുറക്കാനാണ് അവൻ ആളുകളെ ബോധവൽക്കരിക്കുന്നത്' എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

മ്യാന്മാർ, തായ്‍ലാൻഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം തന്റെ സൈക്കിളിൽ ആഷിഷ് സഞ്ചരിച്ചു കഴിഞ്ഞു. 

വായിക്കാം: തലമുടി പോലും 'ഫ്രീസാ'യിപ്പോകുന്ന തണുപ്പ്, അമ്പരപ്പിച്ച് യുവതിയുടെ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!