ഭരതനാട്യ നര്‍ത്തകിയും മുംബൈ സ്വദേശിയുമായ സനിക ഷിന്‍ഡേ, തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച ബാൻ തൻ ചലി എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ഏറെപ്പേരുടെ ശ്രദ്ധയാകര്‍ഷിച്ചു.
ഇന്ന് ലോകത്തിന്‍റെ ശ്രദ്ധനേടാന്‍ പഴയ കാലത്തേതിനേക്കാള്‍ എളുപ്പമാണ്. ലോകം മുഴുവനും ഒരൊറ്റ വിരല്‍തുമ്പില്‍ ലഭിക്കുന്ന തരത്തിലേക്ക് സാമൂഹിക മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. ഏത് വാര്‍ത്തയും അപ്പോള്‍ അപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നു. അത് പോലെ തന്നെയാണ് ഓരോ വ്യക്തിയും അവരവരുടെ ഇടങ്ങളില്‍ നിന്ന് പങ്കുവയ്ക്കുന്ന കാഴ്ചകളും ലോകത്തെവിടെയിരുന്ന് വേണമെങ്കിലും അപ്പോള്‍ തന്നെ നമുക്ക് കാണാം. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം, മുംബൈ സ്വദേശിയായ സനിക ഷിന്‍ഡേ എന്ന ഭരതനാട്യ നര്‍ത്തകി, തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച വീഡിയോ പന്ത്രണ്ട് ദിവസത്തിനുള്ളില്‍ നേടിയത് 18 ലക്ഷം ലൈക്കുകളും 21 ലക്ഷം കാഴ്ചക്കാരെയുമാണ്. വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാണ്.
ഗ്രീൻലാൻഡിലെ മഞ്ഞുപാളി ഉരുകുന്നു; ആഗോള സമുദ്രനിരപ്പ് ഉയരും, സമുദ്രതീര നഗരങ്ങള്‍ മുങ്ങുമെന്നും പഠനം
പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വ്വതത്തിന് മുകളിലൂടെ നടന്ന് ലോക റെക്കാര്‍ഡ്; വൈറല്‍ വീഡിയോ കാണാം
വീഡിയോ പങ്കുവച്ച് കൊണ്ട് സനിക കുറിച്ചു, ' നിങ്ങളുടെ ഉറ്റ ചങ്ങാതിയുടെ ആദ്യ വർക്ക്‌ഷോപ്പിൽ പങ്കെടുക്കുമ്പോൾ... ഈ കൊറിയോഗ്രാഫി പഠിക്കാൻ എപ്പോഴും ആഗ്രഹിക്കുന്നു, ഇത്തരമൊരു അത്ഭുതകരമായ വർക്ക് ഷോപ്പ് പഠിപ്പിച്ചതിനും നടത്തിയതിനും നന്ദി.' വീഡിയോയില്‍ സനികയും സുഹൃത്തും ചേര്‍ന്ന് 2000-ൽ പുറത്തിറങ്ങിയ കുരുക്ഷേത്ര എന്ന ചിത്രത്തിലെ 'ബാൻ തൻ ചാലി' എന്ന ഗാനത്തിന് മനോഹരമായി ചുവട് വയ്ക്കുന്നതായിരുന്നു ഉണ്ടായിരുന്നത്. 23 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ഗാനത്തിന് ആരാധകര്‍ കുറഞ്ഞിട്ടില്ലെന്ന് കാണിക്കുന്നതായിരുന്നു വീഡിയോയ്ക്ക് ലഭിച്ച സ്വീകാര്യത കാണിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ വീഡിയോയ്ക്ക് അഭിനന്ദനക്കുറിപ്പെഴുതാന്‍ എത്തി. "ആ കുട്ടി തന്‍റെ ആത്മാവിനൊപ്പം നൃത്തം ചെയ്യുന്നത് അവന്റെ പുഞ്ചിരിയെ കൂടുതൽ മനോഹരമാക്കുന്നു." ഒരു കാഴ്ചക്കാരനെഴുതി. “ഇത് കാണുന്നത് നിർത്താൻ കഴിയില്ല!” എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. കുറിപ്പെഴുതിയവരില്‍ പലരും നൃത്തം ചെയ്യുന്ന കുട്ടികളുടെ ഊര്‍ജ്ജത്തെ അഭിനന്ദിച്ചു. അവര്‍ പാട്ടിനൊപ്പം അലിഞ്ഞ് ചേരുന്നതായി ചിലരെഴുതി. ആണ്‍കുട്ടിയുടെ ചിരിയെ കുറിച്ചും പെണ്‍കുട്ടി നൃത്തത്തിനായെടുത്ത ഊര്‍ജ്ജവും കാഴ്ചക്കാരെ കീഴടക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക