വയറു വീര്‍ത്ത പെരുമ്പാമ്പിനെ കീറി നോക്കിയപ്പോള്‍ ഉള്ളില്‍ അഞ്ചടി നീളമുള്ള ചീങ്കണ്ണി!

By Web Team  |  First Published Nov 11, 2022, 4:16 PM IST

18 അടിയോളം നീളം ഉണ്ടായിരുന്നു ഈ പെരുമ്പാമ്പിന്. വയര്‍ അസാധാരണമാംവിധം വീര്‍ത്തിരുന്നു. വയറു കീറി നടത്തിയ പരിശോധനയിലാണ് വയറിനുള്ളില്‍ അഞ്ചടി നീളമുള്ള ചീങ്കണ്ണിയെ കണ്ടെത്തിയത്.


അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ഒരു ദേശീയ ഉദ്യാനത്തില്‍ കണ്ടെത്തിയ പെരുമ്പാമ്പിന്റെ വയറു കീറി പരിശോധിച്ചപ്പോള്‍ കണ്ടത് അഞ്ചടി നീളമുള്ള ചിങ്കണ്ണി. 18 അടി നീളമുള്ള ഒരു ബര്‍മീസ് പെരുമ്പാമ്പിനെയാണ് എവര്‍ഗ്ലേഡ്‌സിലുള്ള ദേശീയ ഉദ്യാനത്തില്‍ നിന്ന് കണ്ടെത്തിയത്. ഇതിനെ കണ്ടെത്തുമ്പോള്‍ വയര്‍ അസാധാരണമാംവിധം വീര്‍ത്തിരുന്നു. 18 അടിയോളം നീളം ഉണ്ടായിരുന്നു ഈ പെരുമ്പാമ്പിന്. ഒടുവില്‍ ഇതിനെ ശാസ്ത്രജ്ഞര്‍ ദയാവധത്തിന് വിധേയമാക്കി. തുടര്‍ന്ന് വയറു കീറി നടത്തിയ പരിശോധനയിലാണ് വയറിനുള്ളില്‍ അഞ്ചടി നീളമുള്ള ചീങ്കണ്ണിയെ കണ്ടെത്തിയത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Rosie Moore (@rosiekmoore)

 

 

ശാസ്ത്രജ്ഞനായ റോസി മോര്‍ ആണ് ഈ   വീഡിയോ ഇന്‍സ്റ്റ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഏറെ അമ്പരപ്പിക്കുന്ന ഈ വീഡിയോ പോസ്റ്റ് ചെയ്ത നിമിഷങ്ങള്‍ക്കകം വൈറലായി. കോടിക്കണക്കിന് ആളുകളാണ് ഇപ്പോള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞത്.

ഇരകളെ മുഴുവനായി വിഴുങ്ങുന്നവരാണ് ബര്‍മീസ് ഇനത്തില്‍പ്പെട്ട പെരുമ്പാമ്പുകള്‍ . താഴത്തെ താടിയെല്ല് മുകളിലെ ഭാഗവുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഈ ഇനം പാമ്പുകള്‍ക്ക് എത്ര വലിയ ഇരയെ വേണമെങ്കിലും വിഴുങ്ങാന്‍ കഴിയും. 20 അടിയിലധികം വളര്‍ച്ചയുള്ള ഇവ ലോകത്തിലെ ഏറ്റവും വലിയ പാമ്പായാണ് അറിയപ്പെടുന്നത്.  ഇവയുടെ ഭക്ഷണ രീതിയും അനിയന്ത്രിതമായ പെറ്റുപെരുകലും കാരണം ഇവയെ കണ്ടാല്‍ ദയാവധം നടത്താനുള്ള അനുവാദം ഫ്‌ലോറിഡയില്‍ ഉണ്ട്. ആ നിയമം അനുസരിച്ചാണ് ഗവേഷകര്‍ ഈ എട്ടടിയുള്ള പെരുമ്പാമ്പിനെ കൊല്ലുകയും വയറ്റിനുള്ളില്‍  നിന്ന് ചീങ്കണ്ണിയുടെ ശരീരം പുറത്തിറക്കുകയും ചെയ്തത്.

സൗത്ത് ഫ്‌ളോറിഡയിലെ ഉപ ഉഷ്ണമേഖലാ അന്തരീക്ഷം, ഈ പാമ്പുകള്‍ക്ക് വളരാന്‍ അനുയോജ്യമായ കാലാവസ്ഥയാണ്. അതുകൊണ്ടുതന്നെ ഇവ അനിയന്ത്രിതമായി പെറ്റുപെരുകയും മറ്റു ജീവജാലങ്ങള്‍ക്ക് ഭീഷണി ആകുകയും ചെയ്യുന്നു.  

click me!