അഗതാ ക്രിസ്റ്റിയുടെ ആദ്യ കുറ്റാന്വേഷണ നോവലിന് പ്രചോദനം ഒരു ഇന്ത്യന്‍ കൊലപാതകം; വൈറലായി ഒരു റീൽ

By Web TeamFirst Published Oct 28, 2024, 11:29 AM IST
Highlights


ലോകപ്രശസ്തയായ കുറ്റാന്വേഷണ എഴുത്തുകാരി അഗത ക്രിസ്റ്റിയുടെ ആദ്യ ഡിറ്റക്റ്റീവ് നോവലിന് കഥയൊരുക്കിയത് മസൂറിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ നടന്ന കൊലപാതകമാണെന്ന് അവകാശപ്പെട്ട് റീല്‍. 


ലോകത്തിലെ എണ്ണം പറഞ്ഞ കുറ്റാന്വേഷണ നോവലെഴുത്തുകാരില്‍ പ്രധാനപ്പെട്ട ഒരാളാണ്  ബ്രിട്ടീഷ് എഴുത്തുകാരി അഗത ക്രിസ്റ്റി. ലോകമെങ്ങും അഗത ക്രിസ്റ്റിയുടെ കുറ്റാന്വേഷണ നോവലുകള്‍ക്ക് ആരാധകരുണ്ട്. എന്നാല്‍, അഗതയുടെ ആദ്യ കുറ്റാന്വേഷണ നോവലിന് പ്രചോദനമായത് ഒരു ഇന്ത്യന്‍ കൊലപാതകമാണെന്ന അറിവ് എത്രപേര്‍ക്കുണ്ട്? ഈ വിവരം പങ്കുവച്ച ജനപ്രിയ കണ്ടന്‍റ് ക്രീയേറ്ററായ ബ്രിട്ടീഷ് ചരിത്രകാരൻ നിക്ക് ബുക്കറിന്‍റെ ഇന്‍സ്റ്റാഗ്രാം വീഡിയോ ഇപ്പോള്‍ വൈറലാണ്. അഗത ക്രിസ്റ്റി സൃഷ്ടിച്ച സാങ്കൽപ്പിക ബെൽജിയൻ ഡിറ്റക്ടീവായ ഹെർക്കുലീസ് പൊയ്റോട്ട് എന്ന പ്രശസ്ത കഥാപാത്രം ഇന്ത്യയില്‍ നിന്നാണെന്ന് നിക്ക് ബുക്കർ തന്‍റെ വീഡിയോയില്‍ അവകാശപ്പെടുന്നു. 

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും പാരമ്പര്യവും വിദേശ സാഹിത്യകാരന്മാരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.  റുഡ്യാർഡ് കിപ്ലിംഗ്, വിഎസ് നയ്പോൾ, ഇഎം ഫോസ്റ്റർ, സൽമാൻ റുഷ്ദി തുടങ്ങിയ എഴുത്തുകാര്‍ തങ്ങളുടെ നോവലുകള്‍ക്ക് കഥയും കഥാപാത്രങ്ങളെയും കണ്ടെത്തിയത് പലപ്പോഴും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിന്നാണ്. മൗഗ്ലി മുതൽ സങ്കീർണ്ണമായ സലീം സിനായ് വരെയുള്ള കഥാപാത്രങ്ങള്‍ ഇങ്ങനെയാണ് രൂപം കൊണ്ടതും. ഇതിനിടെയാണ് ബ്രിട്ടീഷ് എഴുത്തുകാരി അഗത ക്രിസ്റ്റി സൃഷ്ടിച്ച സാങ്കൽപ്പിക ബെൽജിയൻ ഡിറ്റക്ടീവായ ഹെർക്കുലീസ് പൊയ്റോട്ട് എന്ന പ്രശസ്ത കഥാപാത്രം യഥാര്‍ത്ഥത്തില്‍ ഒരു ഇന്ത്യക്കാരനാണെന്ന് നിക്ക് ബുക്കർ തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. 

Latest Videos

ഫസ്റ്റ് ക്ലാസില്‍ നിന്ന് ഇക്കോണമിയിലേക്ക് മാറി, വിമാന യാത്രയ്ക്കിടെ തന്‍റെ നായ ചത്തെന്ന് പരാതിയുമായി യുവാവ്

പ്രാര്‍ത്ഥനയ്ക്കിടെ തലങ്ങും വിലങ്ങും പറന്ന് കസേരകള്‍, കണ്ണീർവാതകം; പള്ളിയിലെ സംഘര്‍ഷത്തിന്‍റെ വീഡിയോ വൈറല്‍

ഹെർക്കുലീസ് പൊയ്റോട്ടിന്‍റെ ആദ്യ കേസ് ഇന്ത്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് നിക്ക് ബുക്കർ പറയുന്നു. ഉത്തരേന്ത്യയിലെ  മുസ്സൂറിയിലെ ഒരു നൂറ്റാണ്ട് മുമ്പ് നടന്ന ഒരു  കൊലപാതകമാണ് അഗത ക്രിസ്റ്റിയുടെ ആദ്യ നോവലായ  'ദി മിസ്റ്ററി അഫയർ അറ്റ് സ്റ്റൈൽസി'ന് കളമൊരുക്കിയത്. ഈ നോവലോടെ ഡീറ്റക്ടീവ് നോവലുകളിലെ പ്രശസ്ത കഥാപാത്രങ്ങളിലൊന്നായി ഹെർക്കുലീസ് പൊയ്റോട്ട് മാറി. എമിലി ഇംഗ്ലെത്തോർപ്പ് എന്ന ധനികയായ സ്ത്രീയുടെ കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് കുറ്റാന്വേഷണ നോവല്‍ മുന്നേറുന്നത്. തന്‍റെ അടുത്ത റീലില്‍ വീഡിയോയില്‍ കാണുന്ന മസൂറിയിലെ സാവോയ് ഹോട്ടലിനെ അങ്ങനെ വിളിക്കുന്നതെന്ത് കൊണ്ടാണെന്നും ലണ്ടനിലെ ആദ്യത്തെ മാനേജർ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ട ശേഷം എങ്ങനെയാണ് മറ്റൊരു ഹോട്ടല്‍ സ്ഥാപിച്ചുവെന്ന് താന്‍ വിശദീകരിക്കാമെന്ന് പറഞ്ഞാണ് നിക്ക് തന്‍റെ വീഡിയോ അവസാനിപ്പിക്കുന്നത്. 

മനുഷ്യന്‍ ചക്രം കണ്ടുപിടിച്ചത് 6,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതും യൂറോപ്പിലെന്ന് പഠനം
 

click me!