90 വയസും അതിനുമുകളിലും പ്രായമുള്ള രോഗികളോട് സംസാരിച്ചതിൽ നിന്നും തനിക്ക് മനസിലായ കാര്യങ്ങളാണ് ഡോ. നിഷിത് ചോക്സി വീഡിയോയിൽ പറയുന്നത്.
ദീർഘകാലം ആരോഗ്യത്തോടെയിരിക്കാൻ എന്ത് ചെയ്യണം? ഈ ചോദ്യത്തിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം വ്യവസായി ഹർഷ് ഗോയങ്ക തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഈ വീഡിയോ. വീഡിയോയിൽ ഒരു ഡോക്ടർ ആരോഗ്യത്തോടെ ദീർഘായുസ്സായിരിക്കാൻ വേണ്ടി പിന്തുടരാവുന്ന മൂന്ന് സിംപിൾ കാര്യങ്ങൾ പങ്കുവയ്ക്കുകയാണ്.
90 വയസും അതിനുമുകളിലും പ്രായമുള്ള രോഗികളോട് സംസാരിച്ചതിൽ നിന്നും തനിക്ക് മനസിലായ കാര്യങ്ങളാണ് ഡോ. നിഷിത് ചോക്സി വീഡിയോയിൽ പറയുന്നത്. താൻ സംസാരിച്ച മിക്കവാറും രോഗികൾ പറയുന്നത് ഏറെക്കുറേ ഒരേ കാര്യം തന്നെയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ദീർഘകാലം ആരോഗ്യത്തോടെയിരിക്കാൻ വേണ്ടുന്ന ഒരു പ്രധാനകാര്യം ഹാപ്പിനെസ്സ് അഥവാ സന്തോഷമാണ്.
undefined
എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ശ്രമിക്കുന്നത് ആയുസ് കൂടാനും ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുമത്രെ. അതുപോലെ, തൃപ്തരായിരിക്കുക എന്നതാണ് അടുത്തത്. മനുഷ്യർ എന്ത് കിട്ടിയാലും തൃപ്തിയില്ലാത്തവരാണ് അല്ലേ? ഇനിയും കൂടുതൽ വേണം എന്നാണ് നാമെപ്പോഴും ചിന്തിക്കാറ്. എന്നാൽ, നമുക്കുള്ളതിൽ തൃപ്തി കണ്ടെത്തുന്ന മനുഷ്യർ കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കും എന്നാണ് പറയുന്നത്.
മറ്റൊന്ന് വ്യായാമമാണ്. നിരന്തരം വ്യായാമം ചെയ്യുക എന്നതും നമ്മെ ആരോഗ്യത്തോടെ ഏറെക്കാലം ജീവിക്കാൻ സഹായിക്കും. അതിനാൽ ഈ തിരക്കിട്ട ജീവിതത്തിലും നാം വ്യായാമത്തിന് സമയം കണ്ടെത്തിയേ തീരൂ. 90 വയസ്സിലും സ്ഥിരമായി ജിമ്മിൽ പോകുന്ന ഒരു സ്ത്രീയെ തനിക്ക് അറിയാം എന്നും ഡോക്ടർ പറയുന്നുണ്ട്. ആ സ്ത്രീക്ക് ഇപ്പോഴും നടക്കാൻ വടി കുത്തേണ്ട ആവശ്യമില്ല. അവർ തനിച്ചാണ് താമസിക്കുന്നത്, തനിയെയാണ് ഭക്ഷണം പാകം ചെയ്യുന്നത് എന്നും ഡോക്ടർ വീഡിയോയിൽ പറയുന്നു.
ചുരുക്കത്തിൽ: സന്തോഷത്തോടെയിരിക്കുക, ഉള്ളതിൽ തൃപ്തരായിരിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക ഇവയാണ് ആരോഗ്യത്തോടെയുള്ള ദീർഘകാലത്തെ ജീവിതത്തിന് നാം പിന്തുടരേണ്ടുന്ന മൂന്ന് കാര്യങ്ങൾ.
വീഡിയോ കാണാം:
Simple secrets to long life… pic.twitter.com/nuVzuGGR2C
— Harsh Goenka (@hvgoenka)