2000 -ത്തിന്‍റെ നോട്ടുകള്‍ തകര്‍ത്ത 'കുടുക്ക'; കുട്ടികളുടെ വീഡിയോ വൈറല്‍

By Web Team  |  First Published Jun 6, 2023, 2:58 PM IST

2000 -ത്തിന്‍റെ നോട്ടുകള്‍ പിന്‍വലിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ രണ്ട് കുരുന്നുകള്‍ തങ്ങളുടെ പണം സൂക്ഷിച്ചിരുന്ന കുടുക്ക പൊട്ടിക്കുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. 



2016 നവംബറിലാണ് അപ്രതീക്ഷിതമായി കേന്ദ്രസര്‍ക്കാര്‍ 1000 ന്‍റെ നോട്ടുകള്‍ നിരോധിച്ചത്. ഇന്ത്യയിലെമ്പാടുമുള്ള സാധാരണക്കാരെ ഏറെ ദുരിതത്തിലാക്കിയ തീരുമാനമായിരുന്നു അത്. പിന്നാലെ 2000 രൂപയുടെ പുതിയ നോട്ടും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. എന്നാല്‍ 2019 മുതല്‍ 2000 ത്തിന്‍റെ നോട്ടുകളുടെ പ്രിന്‍റിംഗ് ആര്‍ബിഐ നിര്‍ത്തിവച്ചതായും വാര്‍ത്തകള്‍ പുറത്ത് വന്നു. ഒടുവില്‍ കഴിഞ്ഞ മാസം 2000 -ത്തിന്‍റെ നോട്ടുകള്‍ പിന്‍വലിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 2000 -ത്തിന്‍റെ നോട്ടുകള്‍ മാറാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറത്തിറക്കി. കേന്ദ്രസര്‍ക്കാറിന്‍റെ ഈ തീരുമാനങ്ങളെല്ലാം ഇന്ത്യയിലെ ഏറ്റവും സാധാരണക്കാരായ മനുഷ്യരെയാണ് നേരിട്ട് ബാധിച്ചത്. 

2000 -ത്തിന്‍റെ നോട്ടുകള്‍ പിന്‍വലിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ രണ്ട് കുരുന്നുകള്‍ തങ്ങളുടെ പണം സൂക്ഷിച്ചിരുന്ന കുടുക്ക പൊട്ടിക്കുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. thevasimbuilder എന്ന ഇന്‍സ്റ്റാഗ്രം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.  രണ്ട് കുട്ടികള്‍ തങ്ങളുടെ കുടുക്കയുമായി നില്‍ക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. ആ മണ്‍കുടുക്കയില്‍ "2000 രൂപ നോട്ടുകൾക്കായി ബലിയർപ്പിക്കാൻ" എന്ന് എഴുതിയിരിക്കുന്നത് കാണാം. പിന്നാലെ ഒരു  കൈ ആ കുടുക്ക താഴേയ്ക്ക് ഇടുന്നു. 

Latest Videos

undefined

 

വരണ്ടുണങ്ങിയ ഭൂമിയിലേക്ക് നദിയായി ഒഴുകിയെത്തുന്ന ജലം; വൈറല്‍ വീഡിയോ

ഇതോടെ അതിലുണ്ടായിരുന്ന നൂറിന്‍റെയും അഞ്ചൂറിന്‍റെയും രണ്ടായിരത്തിന്‍റെയും നോട്ടുകള്‍ ചിതറുന്നു. അതില്‍ കൂടുതലും 500 ന്‍റെ നോട്ടുകളായിരുന്നു. വീഡിയോ കണ്ട പലരും കുട്ടികളുടെ സമ്പാദ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത്രയും പണം കുട്ടികള്‍ക്കെന്തിനാണെന്ന് ചിലര്‍ ആശങ്കപ്പെട്ടു. മറ്റൊരു കാഴ്ചക്കാരന്‍ തന്‍റെ എല്ലാ അക്കൗണ്ടിലും കൂടി ഇത്രയും പണമില്ലെന്ന് പരിഭവം പറഞ്ഞു. ആർബിഐയുടെ നിര്‍ദ്ദേശമനുസരിച്ച് രാജ്യത്തുടനീളമുള്ള 2000 ത്തിന്‍റെ നോട്ടുകള്‍ ബാങ്കുകളില്‍ തിരികെ എത്തിക്കാന്‍ സെപ്റ്റംബർ 30 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. 

ബാലസോര്‍; ഉറ്റവരെയും ഉടയവരെയും തേടി അലയുന്ന നിലവിളികള്‍

click me!