100 ദിന പദ്ധതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശങ്ങൾ നൽകിയതായും പല മന്ത്രാലയങ്ങളും ഇതിനോടകം പ്രവർത്തിച്ചു തുടങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ട്. സ്ലീപ്പർ വന്ദേ ഭാരത്, പലിശ സബ്‌സിഡി, തുടങ്ങി നിരവധി പദ്ധതികൾ പുതിയ സർക്കാരിൻ്റെ ആദ്യ 100 ദിവസങ്ങളിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ജൂൺ നാലിന് രാജ്യത്തിന് പുതിയ സർക്കാർ അധികാരമേൽക്കും. 100 ദിന പദ്ധതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശങ്ങൾ നൽകിയതായും പല മന്ത്രാലയങ്ങളും ഇതിനോടകം പ്രവർത്തിച്ചു തുടങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ട്. സ്ലീപ്പർ വന്ദേ ഭാരത്, പലിശ സബ്‌സിഡി, തുടങ്ങി നിരവധി പദ്ധതികൾ പുതിയ സർക്കാരിൻ്റെ ആദ്യ 100 ദിവസങ്ങളിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.
ഇതനുസരിച്ച് ഇന്ത്യൻ റെയിൽവേ, ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാർക്ക് 24 മണിക്കൂറിനുള്ളിൽ റീഫണ്ട് നൽകാൻ പദ്ധതിയിടുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ് തുടങ്ങിയ സേവനങ്ങൾ യാത്രക്കാർക്ക് ലഭ്യമാകുന്ന ഒരു സൂപ്പർ ആപ്പ് പുറത്തിറക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
undefined
പുതിയ സർക്കാരിൻ്റെ ആദ്യ 100 ദിവസത്തിനുള്ളിൽ നിരവധി വമ്പൻ സമ്മാനങ്ങൾ നൽകാനാണ് റെയിൽവേ പദ്ധതിയിട്ടിരിക്കുന്നതെന്ന് പറയപ്പെടുന്നു. പ്രധാനമന്ത്രി റെയിൽ യാത്രി ബീമാ യോജന ആരംഭിക്കാൻ റെയിൽവേ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. റെയിൽവേ യാത്രക്കാർക്കുള്ള ഇൻഷുറൻസ് പദ്ധതിയാണിത്. കൂടാതെ, ഏകദേശം 41,000 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് സാമ്പത്തിക ഇടനാഴികൾക്ക് കാബിനറ്റ് അംഗീകാരം നേടാനും റെയിൽവേ ശ്രമിക്കും. ഇതിൽ 11 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉണ്ടാകും.
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് ബ്രിഡ്‍ജ് പാമ്പനും പ്രവർത്തനക്ഷമമാകുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. സുരക്ഷാ കാരണങ്ങളാൽ, 2022 ഡിസംബറിൽ മണ്ഡപത്തിനും രാമേശ്വരത്തിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നു. 1913 ലാണ് ഈ പാലം നിർമ്മിച്ചത്. ഇതുകൂടാതെ, ബുള്ളറ്റ് ട്രെയിനിൻ്റെ ജോലികൾ വേഗത്തിലാക്കാനും സ്ലീപ്പർ വന്ദേ ഭാരത് എക്‌സ്പ്രസ് അവതരിപ്പിക്കാനും റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.
ഒപ്പം നഗര ഉപജീവന മിഷൻ്റെ രണ്ടാം ഘട്ടം ആരംഭിക്കാൻ ഭവന മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്. നഗരങ്ങളിലെ പാവപ്പെട്ടവർക്ക് ഭവനവായ്പകൾക്കായി പലിശ സബ്‌സിഡി പദ്ധതി ആരംഭിക്കാൻ മന്ത്രാലയം ഒരുങ്ങുന്നതായിട്ടാണ് റിപ്പോർട്ട്. എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും പദ്ധതികൾ തയ്യാറാക്കിയതായും കാബിനറ്റ് സെക്രട്ടറി അവ അവലോകനം ചെയ്യുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.