ബോട്ടുകളുടെ ക്രമക്കേട് കണ്ടെത്താന്‍ പരിശോധന; 11 ഹൗസ് ബോട്ടുകള്‍ക്ക് പിഴ, ഒരു ബോട്ട് പിടിച്ചെടുത്തു

By Web Team  |  First Published Sep 19, 2023, 11:33 AM IST

തുറമുഖ വകുപ്പും ടൂറിസം പൊലീസും ചേർന്ന് വേമ്പനാട്ട് കായലിൽ ചുങ്കം, പള്ളാത്തുരുത്തി, വിളക്കുമരം, മീനപ്പള്ളി ബോട്ട് ടെർമിനൽ ഭാഗത്ത് തിങ്കളാഴ്ച രാവിലെ 11.30 മുതൽ വൈകീട്ട് നാലു മണി വരെയായിരുന്നു പരിശോധന.


ആലപ്പുഴ: ആലപ്പുഴയില്‍ അനധികൃതമായി സർവിസ് നടത്തിയ ഒരു മോട്ടോർ ബോട്ട് പിടിച്ചെടുത്തു. ക്രമക്കേട് കണ്ടെത്തിയ 11 ഹൗസ് ബോട്ടുകളുടെ ഉടമകൾക്ക് 1,10,000 രൂപ പിഴയടക്കാൻ നോട്ടീസ് നൽകി. രേഖകളില്ലാത്തതിനാൽ പിടിച്ചെടുത്ത മോട്ടോർബോട്ട് തുറമുഖ വകുപ്പിന്റെ ആര്യാട് യാർഡിലേക്ക് മാറ്റി. ഇവക്ക് സ്റ്റോപ് മെമ്മോ നൽകി. 

തുറമുഖ വകുപ്പും ടൂറിസം പൊലീസും ചേർന്ന് വേമ്പനാട്ട് കായലിൽ ചുങ്കം, പള്ളാത്തുരുത്തി, വിളക്കുമരം, മീനപ്പള്ളി ബോട്ട് ടെർമിനൽ ഭാഗത്ത് തിങ്കളാഴ്ച രാവിലെ 11.30 മുതൽ വൈകീട്ട് നാലു മണി വരെയായിരുന്നു പരിശോധന.   11 ഹൗസ് ബോട്ട്, രണ്ട് മോട്ടോർ ബോട്ട്, രണ്ട് സ്പീഡ് ബോട്ട് എന്നിവയാണ് പരിശോധിച്ചത്. ഭാഗികമായി ക്രമക്കേടുകൾ കണ്ടെത്തിയ 11 ബോട്ടുകളുടെ ഉടമകൾക്കാണ് പിഴചുമത്തിയത്. പരിശോധനയിൽ മൂന്ന് ബോട്ടുകളുടെ എല്ലാരേഖകളും കൃത്യമായിരുന്നു. സ്പീഡ് ബോട്ട് അശ്രദ്ധയോടെ ഓടിച്ച് ചെറുവള്ളങ്ങൾക്ക് അപകടം ഉണ്ടാക്കരുതെന്ന് കർശന നിർദേശവും നൽകി.

Latest Videos

undefined

Read also: 'ഏക ആശ്രയം ഇല്ലാതായി, മരുന്നിന് പോലും പണമില്ല': കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള പെൻഷൻ നിലച്ചു

തല തോർത്ത് കൊണ്ട് മൂടി പതുങ്ങിയെത്തി; ബാലഗോപാല ക്ഷേത്രത്തിന്റെ ഭണ്ഡാരങ്ങള്‍ കുത്തിതുറന്നു, സിസിടിവി ദൃശ്യങ്ങൾ
കണ്ണൂര്‍: കണ്ണൂർ തലശേരി തലായി ബാലഗോപാല ക്ഷേത്രത്തിൽ വൻ കവർച്ച. ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് അരലക്ഷത്തിലകം രൂപ കവർന്നു. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തല തോർത്ത് മുണ്ടു കൊണ്ട് മൂടിയാണ് മോഷ്ടാവ് എത്തിയത്. കറുത്ത വസ്ത്രം അണിഞ്ഞ് ക്ഷേത്രത്തിലെത്തിയത് ശനിയാഴ്ച്ച പുലർച്ചെ മൂന്നുമണിയോടെയാണ്. മതിലിനോട് ചേർന്ന ഭണ്ഡാരങ്ങളാണ് ആദ്യം കുത്തിതുറന്നത്

ശ്രീകൃഷ്ണ ജയന്തിയടക്കം ഉത്സവങ്ങള്‍ക്ക് ശേഷം ഭണ്ഡാരം തുറന്നിരുന്നില്ല. ക്ഷേത്രത്തിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. മതിലിന്‍റെ ഇടതും വലതുമുള്ള ഭണ്ഡാരങ്ങള്‍ ആദ്യം കുത്തിതുറന്നു. ക്ഷേത്രത്തിന് പുറത്തുള്ള ഭണ്ഡാരവും പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബ്ലേഡ് ഉപയോഗിച്ച് പൂട്ട് മുറിച്ചാണ് കവർച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് തലശേരി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!