നിഥിൻ നായകനായി എത്തുന്ന റോബിൻഹുഡ് എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ഡേവിഡ് വാർണറും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.
ഹൈദരാബാദ്: വലിയ കാന്‍വാസ് ചിത്രങ്ങളോട് താരങ്ങള്‍ക്ക് ഇന്ന് താല്‍പര്യം കൂടുതലാണ്. ഇതരഭാഷാ പ്രേക്ഷകര്‍ക്കും ഒരുപക്ഷേ താല്‍പര്യം ഉണ്ടാക്കിയേക്കാം എന്നതാണ് അതിന് ഒരു കാരണം. എന്നാല്‍ നിലവിലെ താരപദവിയും പ്രേക്ഷകര്‍ക്കിടയിലെ സ്വാധീനവും നോക്കിയാണ് നിര്‍മ്മാതാക്കള്‍ ഏതൊരു താരത്തെ വച്ചുമുള്ള സിനിമകള്‍ പ്ലാന്‍ ചെയ്യുന്നത്. ഇപ്പോഴിതാ തെലുങ്കിലെ ഒരു യുവതാരത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്.
തെലുങ്ക് യുവതാരം നിഥിനെ നായകനാക്കി വെങ്കി കുഡുമുല രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന റോബിന്‍ഹുഡ് എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. പുഷ്പ ഫ്രാഞ്ചൈസി അടക്കം നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 70 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിഥിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ആണ് ഇത്.
ശ്രീലീലയാണ് ചിത്രത്തിലെ നായിക ഒരു കോമഡി ആക്ഷന്‍ ഹീസ്റ്റ് ചിത്രമാണ് ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറുടെ ക്യാമിയോ റോളും ഉണ്ട്. ഇത് ട്രെയിലറിലെ പ്രധാന ഘടകമാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിലെ പ്രധാന ആകര്‍ഷണവും ഡേവിഡ് വാര്‍ണര്‍ ആയിരുന്നു.
നിഥിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയ ഭീഷ്മയുടെ സംവിധായകന്‍ ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് റോബിന്‍ഹുഡ്. കരിയറില്‍ ഒരു ഹിറ്റിന് വേണ്ടി നിഥിന്‍ ഏറ്റവും ആഗ്രഹിക്കുന്ന സമയവുമാണ് ഇത്. ആരാധകര്‍ ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് മാര്‍ച്ച് 28 ന് ആണ്.
അടുത്തവര്‍ഷം ഇതേ സമയം ബോക്സോഫീസില്‍ യാഷ് രണ്‍ബീര്‍ ക്ലാഷ്
തലവന് ശേഷം ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒന്നിക്കുന്നു: പുതിയ ചിത്രം പ്രഖ്യാപിച്ചു