കരുനാ​ഗപ്പള്ളി കൊലപാതകം; മകനെ കൊല്ലരുതേ എന്ന് നിലവിളിച്ചിട്ടും അവർ പിന്മാറിയില്ലെന്ന് മരിച്ച സന്തോഷിൻ്റെ അമ്മ

Published : Mar 27, 2025, 08:23 AM ISTUpdated : Mar 27, 2025, 08:35 AM IST
കരുനാ​ഗപ്പള്ളി കൊലപാതകം; മകനെ കൊല്ലരുതേ എന്ന് നിലവിളിച്ചിട്ടും അവർ പിന്മാറിയില്ലെന്ന് മരിച്ച സന്തോഷിൻ്റെ അമ്മ

Synopsis

അക്രമികൾ മുഖംമൂടി ധരിച്ചാണ് വീട്ടിലെത്തിയത്. വീട്ടിൽ കയറി അമ്മയുടെ മുന്നിൽ വെച്ചാണ് അക്രമി സംഘം സന്തോഷിനെ കൊലപ്പെടുത്തിയത്.   

കൊല്ലം: മുഖം മൂടി ധരിച്ചാണ് അക്രമി സംഘം എത്തിയതെന്ന് കരുനാ​ഗപ്പള്ളിയിൽ കൊല്ലപ്പെട്ട സന്തോഷിൻ്റെ അമ്മ ഓമന. വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞായിരുന്നു ആക്രമണം. ഇതിന് മുമ്പും വീട്ടിൽ എത്തി മകനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. രണ്ട് തവണ ശബ്ദം കേട്ടിരുന്നു. മകനെ കൊല്ലരുതേ എന്ന് നിലവിളിച്ചിട്ടും അക്രമികൾ പിന്മാറിയില്ലെന്നും അമ്മ ഓമന പറഞ്ഞു. അക്രമികൾ മുഖംമൂടി ധരിച്ചാണ് വീട്ടിലെത്തിയത്. വീട്ടിൽ കയറി അമ്മയുടെ മുന്നിൽ വെച്ചാണ് അക്രമി സംഘം സന്തോഷിനെ കൊലപ്പെടുത്തിയത്. 

കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. വധശ്രമക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം. വീട്ടിൽ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. കാറിലെത്തിയ സംഘം വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നു. 2014-ൽ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സന്തോഷിൻ്റെ കാൽ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാർന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

അതേസമയം, കൊല്ലത്ത് ഓച്ചിറ വവ്വാക്കാവിൽ അനീറെന്ന യുവാവിനേയും വെട്ടിക്കാലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കാറിലെത്തിയ സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കാറിലെത്തിയ സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മലപ്പുറം തിരുവാലിയിൽ കുറുനരിയെ വേട്ടയാടി കൊന്നുകറിവെച്ചു; മുൻ കാപ്പ കേസ് പ്രതി അറസ്റ്റിൽ

യുവാവിനെ വെട്ടിക്കൊന്ന് അര മണിക്കൂർ, കൊല്ലത്ത് വീണ്ടും ആക്രമണം; നടന്ന് പോകുന്ന യുവാവിനെ വെട്ടി, അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്
പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ; സംഭവം പത്തനംതിട്ടയിൽ