കിളി പാറി യൂട്യൂബ്; ഇന്ത്യയില്‍ പ്ലേ ബട്ടണ്‍ പ്രവര്‍ത്തനരഹിതമായി, ആപ്പിനെ കുറിച്ച് വ്യാപക പരാതികള്‍

By Web Team  |  First Published Nov 12, 2024, 2:54 PM IST

ആപ്പിലും യൂട്യൂബ് വീഡിയോ സ്ട്രീമിങിലും പ്രശ്‌നങ്ങള്‍ നേരിട്ടതായി നിരവധി പരാതികള്‍ 


മുംബൈ: ഇന്ത്യയില്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബിന്‍റെ പ്രവര്‍ത്തനം കുറച്ച് നേരത്തേക്ക് തടസം നേരിട്ടതായി റിപ്പോര്‍ട്ട്. ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമില്‍ പ്രശ്നങ്ങള്‍ നേരിട്ടതായി നിരവധി യൂസര്‍മാര്‍ ഡൗണ്‍ഡിറ്റെക്‌ടറില്‍ പരാതിപ്പെട്ടു. യൂട്യൂബിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലും സ്ട്രീമിങ് പ്രശ്‌നങ്ങള്‍ ഉള്ളതായി പരാതികളില്‍ പറയുന്നു. യൂട്യൂബില്‍ പ്ലേ ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ല എന്നായിരുന്നു ഒരു പ്രധാന പരാതി. 

യൂട്യൂബിലെ പ്രശ്‌നങ്ങളെ കുറിച്ച് ഉപഭോക്താക്കള്‍ ഗൂഗിള്‍ ഇന്ത്യയെയും യൂട്യൂബ് ഇന്ത്യയെയും ടാഗ് ചെയ്‌ത് നിരവധി പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തു. പരാതിപ്പെട്ടവരില്‍ 56 ശതമാനം യൂട്യൂബ് യൂസര്‍മാരാണ് വീഡിയോ സ്ട്രീമിങ് തകരാറിനെ കുറിച്ച് അനുഭവങ്ങള്‍ രേഖപ്പെടുത്തിയത് എന്ന് ഡൗണ്‍ഡിറ്റെക്ടറിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 23 ശതമാനം പേര്‍ സെര്‍വര്‍ കണക്ഷനെയും 21 ശതമാനം പേര്‍ ആപ്പിനെയും കുറിച്ച് പരാതികള്‍ രേഖപ്പെടുത്തി. ചുരുങ്ങിയ നേരത്തേക്ക് മാത്രമായിരുന്നു യൂട്യൂബ് ആക്‌സ്സസിലെ ഈ പ്രശ്നങ്ങള്‍ നിലനിന്നത് എന്നാണ് വിവരം. 

Latest Videos

undefined

യൂട്യൂബിലെ പ്ലേബാക്ക് സ്പീഡ് സംവിധാനം പ്രവര്‍ത്തിക്കുന്നില്ല, ഫോണ്‍ ഫ്ലിപ് ചെയ്യുമ്പോള്‍ വീഡിയോ ഓട്ടോമാറ്റിക്കായി പോസാവുന്നു, വീണ്ടും വീഡിയോ പ്ലേ ആവുന്നില്ല, പ്ലേബാക്ക് സ്പീഡ് മാറ്റാനാവുന്നില്ല, ഡൗണ്‍ലോഡ് ചെയ്യാതെ വീഡിയോ പ്ലേ ചെയ്യാനാവുന്നില്ല, ഫാസ്റ്റ് ഫോര്‍വേഡ് ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ല എന്നിങ്ങനെ നീണ്ടു ഇന്ത്യയിലെ യൂട്യൂബ് ഉപഭോക്താക്കളുടെ പരാതികള്‍ എന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ യൂട്യൂബ് പ്ലാറ്റ്‌ഫോമിന്‍റെ പ്രവര്‍ത്തനം പഴയ നിലയിലായിട്ടുണ്ട്. 

Read more: ഹമ്മോ, കുത്തബ്‌ മിനാറിന്‍റെ വലിപ്പം! ഭീമന്‍ ഛിന്നഗ്രഹം ശരവേഗത്തില്‍ ഭൂമിക്കരികിലേക്ക് എന്ന് മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!