1.30 കോടിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പുനര്‍ജ്ജനിക്കാം...!

By Web Desk  |  First Published May 9, 2016, 4:16 PM IST

ഇത് ഒരു സയന്‍സ് ഫിക്ഷനാണോ എന്ന് ചോദിക്കാന്‍ വരട്ടെ ഇത് സത്യമാണ്. മേല്‍പ്പറഞ്ഞ ഇലീന വാക്കറെപ്പോലെ നിരവധിപ്പേര്‍ ഇപ്പോള്‍ മരണാന്തരമുള്ള ഈ 'ജീവിതം' തിരഞ്ഞെടുക്കുന്നുന്ന തിരക്കിലാണ്. ക്രയോണിക്സ് എന്നാണ് മരണശേഷവും അതി ശീതാവസ്ഥയില്‍ മനുഷ്യ ശരീരം അതിന്‍റെ ജൈവഘടനയ്ക്ക് ഒരു കോട്ടവും തട്ടാതെ സൂക്ഷിക്കുന്ന രീതിയുടെ പേര്.

എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണോ, ഇപ്പോഴുള്ള മെഡിക്കല്‍ അവസ്ഥയില്‍ പുനര്‍ജീവനം എന്നത് ഇല്ല, ഒരാള്‍ക്ക് മരണം സംഭവിച്ചാല്‍ മരണം തന്നെ എന്നാല്‍ ഭാവിയില്‍ ഹൃദയാഘാതം, മസ്തിഷ്ഘാതം തുടങ്ങിയവ മൂലം മരണപ്പെടുന്നവര്‍ക്ക് പുനര്‍ജനനം ലഭിക്കുന്ന സാങ്കേതിക വിദ്യ ആരോഗ്യം രംഗം വികസിപ്പിച്ചാലോ, അതുവരെ ശരീരം നിലനിര്‍ത്തിയാല്‍ വീണ്ടും ജീവിക്കാം എന്ന ലോജിക്കാണ് ഇതിന് പിന്നില്‍, മണ്ടത്തരം എന്നും ഇതിനെ ശാസ്ത്ര ലോകം തന്നെ പറയുന്നു.

Latest Videos

undefined

ക്രയോണിക്സ് പ്രക്രിയയുമായി ബന്ധപ്പെട്ട ചില വസ്തുകള്‍

- ഒരു ശരീരം കേട് കൂടാതെ സൂക്ഷിച്ചാല്‍ അതിന് എവിടെ വച്ച് ജീവന്‍ നഷ്ടപ്പെട്ടോ, അത് പിന്നീട് തുടരാന്‍ സാധിക്കും എന്ന വിശ്വാസമാണ് ഇത്തരം പരിപാലനത്തിന് പിന്നില്‍

- വിട്രിഫിക്കേഷന്‍ ആണ് ഇതിന്‍റെ അടിസ്ഥാന തത്വം, ഇത് ബയോളജിക്കല്‍ രൂപങ്ങളെ സംരക്ഷിക്കും. എന്നാല്‍ ഇത് ഒരു ശവശരീരത്തെ മമ്മി ചെയ്യുന്ന പ്രക്രിയ അല്ല,  ശരീരത്തിലെ കോശങ്ങളില്‍ വലിയ അളവില്‍ cryoprotectants നല്‍കുന്നു, എന്നീട്ട് ശരീരത്തെ ചെറിയ താപനിലയില്‍ തണുപ്പിക്കുന്നു, പക്ഷെ ഐസ് ആകുവാന്‍ സമ്മതിക്കില്ല ഇങ്ങനെ നീങ്ങുന്നതാണ് വെര്‍ട്ടിഫിക്കേഷന്‍.

- മരിച്ച് 15 മിനുട്ടിനുള്ളില്‍ ഈ പ്രക്രിയ ആരംഭിക്കേണ്ടിവരും.

- ഇത് നടപ്പിലാകും എന്നാണ് ശാസ്ത്രലോകം പറയുന്നത് പക്ഷെ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല, എന്നാല്‍ ഇതിനായി വാദിക്കുന്നവര്‍ ഇത് നടപ്പിലാകും എന്ന് വിശ്വസിക്കുന്നു

പക്ഷെ ഇതില്‍ വരുന്ന ഏറ്റവും വലിയ പ്രശ്നം ഇതാണ്, തീര്‍ത്തും ഹൈപ്പോതിറ്റിക്കലായ സാഹചര്യം മാത്രമാണ് നൂറോ ഇരുന്നൂറോ കൊല്ലത്തിന് ശേഷം ജീവിക്കാം എന്നത്. എന്നാല്‍ ഒരു ജൈവിക വസ്തു മരിക്കുമ്പോള്‍ അതിന്‍റെ ഓര്‍മ്മയും നശിക്കും, അതിനാല്‍ തന്നെ നൂറുകൊല്ലത്തിനപ്പുറം ജീവിച്ചിട്ട് എന്ത് കാര്യം, ഒപ്പം ഇന്നത്തെ കാലവസ്ഥയോ, സാമൂഹിക സാഹചര്യങ്ങളോ ആയിരിക്കില്ല അന്ന് പിന്നെ എന്താണ് ഈ ജീവിതത്തിന്‍റെ അടിസ്ഥാനം.

എഎസ്എപി എന്ന പാശ്ചാത്യ കമ്പനിയാണ് ഈ പദ്ധതിയുടെ ആസൂത്രകര്‍. ഏതാണ്ട് 1.38 കോടി രൂപ ചിലവ് വരും എന്നാണ് ഇപ്പോഴത്തെ കണക്ക്. പക്ഷെ വെറും വിശ്വാസത്തിന്‍റെ പേരില്‍ ഇത്രയും തുക ചിലവാക്കണോ എന്നതാണ് പ്രശ്നം.

click me!