ദില്ലി: വിയറ്റ്നാം മൊബൈല്‍ ബ്രാന്‍റായ മൊബിസ്റ്റാര്‍ ഇന്ത്യന്‍ വിപണിയിലേക്ക്. മെയ് അവസാന വാരത്തില്‍ ഇന്ത്യയില്‍ തങ്ങളുടെ ആദ്യ സ്മാര്‍ട്ട്ഫോണ്‍ ഇറക്കുവനാണ് മൊബിസ്റ്റാര്‍ ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ ആയ എക്സ് ക്യൂ ഡ്യൂവല്‍ ആണ് മൊബിസ്റ്റാര്‍ വിപണിയില്‍ എത്തിക്കുന്നത്.
2009 ല്‍ സ്ഥാപിതമായ മൊബിസ്റ്റാര്‍. വിയറ്റ്നാമിലെ മുഖ്യബ്രാന്‍റുകളില്‍ ഒന്നാണ്. കുറഞ്ഞവിലയില്‍ മികച്ച ടെക്നോളജി അനുഭവം ഉപയോക്താക്കള്‍ എത്തിക്കുക എന്നതാണ് ബ്രാന്‍റ് ഉദ്ദേശിക്കുന്നത് എന്ന് സ്ഥാപകന്‍ കാള്‍ നിഗോ പറയുന്നു. എന്‍ജോയ് മോര്‍ എന്നതാണ് സ്ഥാപനത്തിന്‍റെ ടാഗ് ലൈന്‍. വിലയെക്കുറിച്ച് ധാരണയുള്ളപ്പോള്‍ തന്നെ ഹൈ എന്‍റ് ടെക്നോളജി നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് മൊബിസ്റ്റാര്‍ പറയുന്നു.
undefined
സെല്‍ഫി സ്റ്റാര്‍ സീരിസ് എന്ന ഗണത്തില്‍ പെടുത്തിയ ഫോണുകളാണ് ഇന്ത്യന്‍ വിപണിയിലേക്ക് മൊബിസ്റ്റാര്‍ എത്തിക്കുന്നത്. മികച്ച പെര്‍ഫോമന്‍സിന് ഒപ്പം ഉപയോക്താവിന് ഈ സീരിസില്‍ ഇറങ്ങുന്ന ഫോണുകള്‍ മികച്ച സെല്‍ഫി അനുഭവം നല്‍കും.
ആദ്യ ഫോണായ മൊബിസ്റ്റാര്‍ എക്സ് ക്യൂ ഡ്യൂവല്‍ 5.5 ഇഞ്ച് സ്ക്രീന്‍ വലിപ്പം നല്‍കുന്ന ഫോണ്‍ ആണ്. എഫ്എച്ച്ഡി ഐപിഎസ് 2.5 ഡിസൈന്‍ ഡിസ്പ്ലേയാണ് എക്സ് ക്യൂ ഡ്യൂവലിന് ഉള്ളത്. 13 എംപിയാണ് പിന്നിലെ പ്രധാന ക്യാമറ. മുന്നില്‍ സെല്‍ഫിക്കായി 13എംപി ക്യാമറയും, ഒപ്പം വൈഡ് ആംഗിള്‍ ഉള്ള 8 എംപിയും ക്യാമറയും സെല്‍ഫിക്കായി നല്‍കുന്നു. ക്യൂവല്‍കോം സ്മാപ്ഡ്രാഗണ്‍ 430 ഒക്ടാകോര്‍ ആണ് പ്രോസസ്സര്‍ ശേഷി. 32 ജിബിയാണ് മെമ്മറി ശേഷി. 3ജിബിയാണ് റാം ശേഷി. ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ ഉള്ള ഫോണിന്‍റെ ബാറ്ററി ശേഷി 3000 എംഎഎച്ചാണ്. മെമ്മറി ശേഷി എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിയായി മെമ്മറി വര്‍ദ്ധിപ്പിക്കാം.