ലോസ് ആഞ്ചലസ്: ഇന്‍റര്‍നെറ്റ് ഡൊമൈനുകള്‍ക്ക് പേരുകള്‍ക്ക് മുകളിലുള്ള നിയന്ത്രണം അമേരിക്ക ഉപേക്ഷിക്കുന്നു. ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഡൊമെയ്‌ന്‍ നെയ്‌മിങ് സിസ്‌റ്റം (ഡി.എന്‍.എസ്)ന്‍റെ നിയന്ത്രണം ലോസ് ആഞ്ചലസ് കേന്ദ്രമാക്കിയുള്ള ഐക്യാന്‍ (ദ ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ്) കൈമാറും.
പേരുകളിലൂടെയാണു വെബ്‌സൈറ്റുകള്‍ ഇന്‍റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്നത്. ഡി.എന്‍.എസുകളുടെ അഭാവത്തില്‍ ഐ.പി. വിലാസങ്ങള്‍ മാത്രമാണുള്ളത്. ഫോണ്‍ നമ്പറുകളെ ഓര്‍മിപ്പിക്കുന്ന ഐ.പി. വിലാസങ്ങള്‍(ഉദാ: 194.66.82.10) ഓര്‍ത്തിരിക്കുക എളുപ്പമല്ല.
undefined
2014 ല്‍ ഡി.എന്‍.എസ്. നിയന്ത്രണം ഉപേക്ഷിക്കാന്‍ തയാറാണെന്ന് അമേരിക്ക അറിയിച്ചിരുന്നു. എന്നാല്‍ കൈമാറ്റം വൈകുകയായിരുന്നു. എന്നാല്‍ ഐക്യാന്‍ നിയന്ത്രണം ഏറ്റെടുക്കുന്നതു മൂലം സാധാരണ ഉപയോക്താക്കള്‍ക്ക് കാര്യമായ വ്യത്യാസം അറിയില്ല.
അമേരിക്കയുടെ ചട്ടങ്ങള്‍ക്കു വിധേയമായി ഐക്യാന്‍ തന്നെയാണു പേരുകള്‍ അനുവദിച്ചിരുന്നത്. എന്നാല്‍, നിയന്ത്രണം കൈമാറുന്നതിനെതിരേ അമേരിക്കയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. വിദേശ രാജ്യങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ സ്വാധീനം കൂടുന്നതാണു പ്രധാന ആശങ്ക.