ന്യൂയോര്‍ക്ക്: അസ്യൂസ് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ അസ്യൂസ് എആര്‍ അവതരിപ്പിച്ചു. ലാസ് വേഗസില്‍ പുരോഗമിക്കുന്ന കണ്‍സ്യൂമര്‍ എക്സിബിഷനിലാണ് ടെക് ലോകത്തെ അമ്പരിപ്പിച്ച പ്രഖ്യാപനം അസ്യൂസ് നടത്തിയത്.
8 ജിബി റാം ഉള്‍പ്പെട്ടിട്ടുള്ള ലോകത്തിലെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് അസ്യൂസ് എആര്‍ എന്നതാണ് പ്രധാന പ്രത്യേകത. ഗൂഗിള്‍ ടാംഗോ എന്ന ഓഗ്‌മെന്‍റ് റിയാലിറ്റി പ്രോഗ്രാമും, വിര്‍ച്ച്വല്‍ റിയാലിറ്റി സോഫ്റ്റ് വെയറായ ഡെയ് ഡ്രീമും ഇതിനോടൊപ്പം ഇറങ്ങിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ 5000 എംഎഎച്ച് കരുത്തുള്ള അസ്യൂസ് 3 സൂം എന്ന ഫോണും അസ്യൂസ് ഇറക്കിയിട്ടുണ്ട്.
undefined
എട്ട് ജിബി റാം ശേഷിയുള്ള ഫോണിന് പുറമേ 6 ജിബി റാം മോഡലും സെന്‍ഫോണ്‍ എആറിന് ഉണ്ടാകും. ഹോം ബട്ടണിലാണ് ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ സെന്‍ഫോണ്‍ എആറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ വേര്‍ഷനിലെ ഏറ്റവും കരുത്തുറ്റ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസറാണ് സെന്‍ഫോണ്‍ എആറി ഉണ്ടാകുക. എന്നാല്‍, കൂടാതെ വേപ്പര്‍ കൂളിങ്ങ് സിസ്റ്റം ഫീച്ചറും സെന്‍ഫോണ്‍ എആറില്‍ നല്‍കുന്നുണ്ട്
സോണി ഐഎംX318 ലെന്‍സോട് കൂടിയ 23 മെഗാപിക്‌സല്‍ പ്രൈമറി ക്യമാറയും 8 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയും മികച്ച ക്യാമറ അനുഭവം സമ്മാനിക്കും എന്നാണ് പ്രതീക്ഷ. 2017 ന്റെ രണ്ടാം പാദത്തോടെ മാത്രമായിരിക്കും ലോക വിപണിയിലേക്ക് ആന്‍ഡ്രോയ്ഡിന്‍റെ ഏറ്റവും പുതിയ പതിപ്പില്‍ എത്തുന്ന ഫോണ്‍ എത്തുക.