പ്ലാസ്റ്റിക്ക് കോണ്‍ക്രീറ്റിന് പകരമാകുന്നു

By Web Desk  |  First Published Aug 8, 2016, 2:51 AM IST

ക്യൂന്‍സ്ലാന്‍റ്: പരിസ്ഥിതിയെ മലിനപ്പെടുത്തുന്ന ഏറ്റവും വലിയ മാലിന്യങ്ങളാണ് പ്ലാസ്റ്റിക്കുകള്‍. 2050 ആകുമ്പോഴേക്കും സമുദ്രത്തില്‍ മത്സ്യങ്ങളേക്കാളും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ന്യൂസിലന്‍ഡ് സ്വദേശിയും എന്‍ജിനിയറുമായ പീറ്റര്‍ ലൂയിസ് പുതിയ യന്ത്രം കണ്ടുപിടിച്ചത്. ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക്കിനെ സ്ഥിര ഉപയോഗത്തിനുവേണ്ടി തയാറാക്കാനാണ് ഈ ഉപകരണം.

ഇതുപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യത്തെ വലിയ മര്‍ദത്തില്‍ അമര്‍ത്തി കോണ്‍ക്രീറ്റ് കട്ടകള്‍ക്കു സമമാക്കി എടുക്കുകയാണ് ചെയ്യുന്നത്. വീടുകള്‍ നിര്‍മിക്കാന്‍ ഈ പ്ലാസ്റ്റിക് കട്ടകള്‍ ഉപയോഗിക്കാം. കോണ്‍ക്രീറ്റില്‍ ഉറപ്പിച്ചിരിക്കുന്ന കമ്പികളിലൂടെ ഈ കട്ടകള്‍ ഇറക്കിവച്ചാണ് ഭിത്തിയുണ്ടാക്കുന്നത്. 

Latest Videos

ഇതിനു ശേഷം സാധാരണ ഭിത്തികള്‍ ചാന്ത് ഉപയോഗിച്ച് തേയ്ക്കാറുള്ളതുപോലെ തേയ്ക്കുകയാണ് ചെയ്യുന്നത്. ലോകത്തുടനീളം ഇത്തരത്തില്‍ പ്ലാസ്റ്റിക് റീസൈക്ലിംഗ് മെഷീനുകള്‍ വിറ്റഴിക്കുകയാണ് പീറ്റര്‍ ലൂയിസിന്‍റെ ലക്ഷ്യം. 

click me!