മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ആയുധം കണ്ടെത്തി

By Web Desk  |  First Published Aug 20, 2016, 5:27 AM IST

ഇന്ത്യാന: മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ചത് എന്ന് കരുതുന്ന ആയുധങ്ങള്‍ തിരിച്ചറിഞ്ഞതായി ശാസ്ത്രകാരന്മാര്‍. ദക്ഷിണാഫ്രിക്കയിലെ പുരവസ്തു ഗവേഷണ സ്ഥലത്തുനിന്നും കണ്ടെടുത്ത പുരാതന കല്ലുകളാണ് മനുഷ്യന്‍ ആദ്യം ഉപയോഗിച്ച ആയുധങ്ങളായിരിക്കും എന്നാണ് ശാസ്ത്രലോകം അനുമാനിക്കുന്നത്. ഏതാണ്ട് 1.8 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ് ഈ കല്ലുകള്‍ എന്നാണ് കണ്ടെത്തിയത്.

പ്രതിരോധത്തിനും വേട്ടയ്ക്കും വേണ്ടി  മനുഷ്യന്‍ ആദ്യകാലത്ത് ഈ ഉരുണ്ട കല്ലുകള്‍ ഉപയോഗിച്ചിരിക്കാം എന്നാണ് കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കയിലെ മാക്കപ്പന്‍ വാലിയിലെ കേവ് ഓഫ് ഹെര്‍ത്തില്‍ നിന്നാണ് മുപ്പത് കൊല്ലം മുന്‍പ് ഈ കല്ലുകള്‍ കിട്ടിയത്.

Latest Videos

ഇത് ലഭിച്ച കാലത്ത് നടത്തിയ പഠനങ്ങളില്‍ ഭക്ഷണം ഇടിക്കാനും, പൊടിക്കാനുമാണ് ഈ കല്ലുകള്‍ ഉപയോഗിച്ചത് എന്നാണ് ശാസ്ത്രകാരന്മാര്‍ പറഞ്ഞത്. പിന്നീടുള്ള പഠനങ്ങളാണ് മനുഷ്യന്‍റെ വേട്ടയുടെ ചരിത്രം തന്നെ മാറ്റിയ ഉപകരണങ്ങളാണ് ഈ കല്ലുകള്‍ എന്ന് മനസിലായത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും അമേരിക്കയില്‍ എത്തിച്ച ഈ കല്ലുകള്‍ പഠനത്തിന് വിധേയമാക്കിയത് ഇന്ത്യാന യൂണിവേഴ്സിറ്റിയുടെ ബ്ലൂഗ്മിട്ടണ്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സിലെ ഗവേഷകരാണ്.

click me!