സെക്സ് ഡോളുകളുടെ ഉപയോഗം മനുഷ്യ ലൈംഗിക തൊഴിലാളികള്‍ക്ക് അപമാനമാണെന്ന് ഇവര്‍ വാദിക്കുന്നു. തങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന മാനസിക അടുപ്പം റോബോട്ടുകളില്‍ നിന്നും പാവകളില്‍ നിന്നും ലഭിക്കില്ല
സെക്സ് റോബോട്ടുകള്‍ക്കെതിരെ അമേരിക്കയില്‍ ലൈംഗിക തൊഴിലാളികള്‍ പ്രത്യക്ഷമായി രംഗത്ത്. സെക്‌സ് റോബോട്ടുകളുടെ ഉപയോഗം സ്ത്രീകളോടുള്ള മര്യാദയില്ലാതാക്കുമെന്ന് അമേരിക്കയില്‍ നിന്നുള്ള ലൈംഗിക തൊഴിലാളികള്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. അത് തങ്ങളുടെ ജീവിതോപധിക്ക് തന്നെ ഭീഷണിയാണെന്നും അവയുടെ വ്യാപനം തടയണമെന്നും അവര്‍ ആവശ്യപ്പെട്ടുവെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തവയാണ് സെക്‌സ് റോബോട്ടുകളും, സെക്‌സ് ഡോളുകളും ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും, അതിന്‍റെ സേവനദാതക്കളുടെയും എണ്ണം വര്‍ദ്ധിച്ചെന്നാണ് സണ്ണിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. ഈ സാഹചര്യമാണ് യുഎസില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ ലൈംഗിക തൊഴിലാളികള്‍ക്ക് ഇതിനെതിരെ നിലപാട് എടുക്കാന്‍ പ്രേരണയാകുന്നത്.
undefined
സെക്‌സ് ഡോളുകളുടെ ഉപയോഗം മനുഷ്യ ലൈംഗിക തൊഴിലാളികള്‍ക്ക് അപമാനമാണെന്ന് ഇവര്‍ വാദിക്കുന്നു. തങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന മാനസിക അടുപ്പം റോബോട്ടുകളില്‍ നിന്നും പാവകളില്‍ നിന്നും ലഭിക്കില്ല. പാവകളെ ആശ്രയിക്കുന്നവര്‍ ആരോഗ്യകരമായ ലൈംഗികബന്ധത്തിന്റെ സാധ്യതകളെയാണ് അകറ്റി നിര്‍ത്തുന്നതെന്നും അവര്‍ പറഞ്ഞു.
ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ പാവകളെ പോലെ നിഷ്‌ക്രിയരായിരിക്കണം എന്ന കാഴ്ചപ്പാട് അപകടകരമാണ്. പാവകള്‍ പൊതുവില്‍ സ്ത്രീകളോടുള്ള അക്രമണ മനോഭാവം വളര്‍ത്തുമെന്നും സെക്‌സ് ഡോളുകള്‍ ആളുകളുടെ ബലാത്സംഗ-സ്വപ്‌നങ്ങള്‍ക്ക് ഉദാഹരണമാണെന്നും റോക്‌സി പ്രിന്‍സ് എന്ന ലൈംഗിക തൊഴിലാളി പറഞ്ഞു.
സെക്‌സ് റോബോട്ടുകള്‍ മനുഷ്യ വംശത്തിന് ദോഷമാണെന്ന നിരീക്ഷണം ആരോഗ്യ വിദഗ്ദര്‍ തന്നെ നടത്തുന്നുണ്ട്. ജപ്പാനില്‍ ഇത്തരം റോബോട്ടുകള്‍ വര്‍ധിച്ചുവരുന്നത് ആളുകളെ വംശനാശ ഭീഷണിയുള്ള ജീവികളാക്കിമാറ്റുമെന്ന് വിദഗ്ദര്‍ പറയുന്നു.