ലണ്ടന്‍: 2016 സെക്‌സ് റോബോട്ടുകളുടെ കാലമായിരിക്കുമെന്ന പ്രവചനം വളരെ മുമ്പേ തന്നെയുണ്ട്. ഇപ്പോഴിതാ, ആ പ്രവചനം അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ഈ വര്‍ഷത്തെ ടെക് ട്രെന്‍ഡ് മുന്നോട്ടുവെക്കുന്നത്. സെക്‌സ്‌ബോട്ട്സ് എന്നറിയപ്പെടുന്ന സെക്‌സ് റോബോട്ടുകള്‍ ഇതിനോടകം തന്നെ വലിയ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്. ലൈംഗിക വിപണിയിലെ ഏറ്റവും വലിയ സംഭവമായി ഇത് മാറുമെന്നാണ് സണ്ടര്‍ലാന്‍ഡ് സര്‍വ്വകലാശാലയിലെ ഡോ. ഹെലന്‍ ഡ്രിസ്‌കോള്‍ പറയുന്നത്.
ലൈംഗികത മാത്രമല്ല, പ്രണയവും റോബോട്ടുകള്‍ക്ക് സാധ്യമാകുമെന്നാണ് ഡ്രിസ്‌കോള്‍ പറയുന്നത്. മനുഷ്യര്‍, റോബോട്ട് പങ്കാളിയുമായി പ്രണയിക്കുന്ന കാലം വിദൂരമല്ലെന്നാണ് ഡ്രിസ്‌കോള്‍ പറയുന്നത്. യെന്തിരന്‍ എന്ന സിനിമയില്‍ റോബോട്ടിന്റെ കണ്ടതാണെങ്കിലും, അത് യാഥാര്‍ത്ഥ്യമാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
അതേസമയം സെക്‌സ് റോബോട്ടുകള്‍ക്കെതിരായ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഘടനാപരമല്ലാത്ത ബന്ധമായിരിക്കും ഇത്തരം റോബോട്ടുകള്‍ മുന്നോട്ടുവെക്കുകയെന്നും വിമര്‍ശകര്‍ പറയുന്നു. ജൈവികമായ ഒരു ബന്ധത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന അവസ്ഥയാണ് ഇത്തരം യന്ത്രങ്ങള്‍ ഉണ്ടാക്കുകയെന്നും സെക്‌സ് റോബോട്ടുകളെ എതിര്‍ക്കുന്നര്‍ പറയുന്നു.