സേവന നിലവാരം മെച്ചെപ്പെടുത്തണം; ടെലികോം കമ്പനികളുടെ മീറ്റിങ് വിളിച്ച് ട്രായ്

By Web Team  |  First Published Feb 3, 2023, 12:32 PM IST

അൾട്രാ ഹൈ സ്പീഡ് 5ജി സേവനങ്ങൾ രാജ്യത്തുടനീളം വ്യാപിക്കുന്ന സമയത്താണ് മീറ്റിങ് നടക്കുക. നിലവിൽ ഇന്ത്യയിലെ 200-ഓളം നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്.


സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും പ്രവർത്തന പദ്ധതികളും ചർച്ച ചെയ്യാനൊരുങ്ങിയിരിക്കുകയാണ് ടെലികോം റഗുലേറ്ററായ ട്രായ്. സേവന മാനദണ്ഡങ്ങളുടെ അവലോകനം, 5ജി സേവനങ്ങൾക്കായുള്ള മാനദണ്ഡങ്ങൾ, ആവശ്യപ്പെടാത്ത വാണിജ്യ ആശയവിനിമയങ്ങൾ എന്നിവയും ചർച്ചാവിഷയങ്ങളാണ്. ഇതിന്റെ ഭാഗമായി ഈ മാസം 17 ന് ടെലികോം കമ്പനികളുമായി മീറ്റിംഗ് വിളിച്ചിട്ടുണ്ട്. ടെലികോം സേവന നിലവാരം മെച്ചപ്പെടുത്തുന്നത് കോൾ ഡ്രോപ്പുകളാലും പാച്ചി നെറ്റ്‌വർക്കുകളാലും പ്രകോപിതരായ മൊബൈൽ ഉപഭോക്താക്കളെ സന്തോഷിപ്പിച്ചേക്കും.  അൾട്രാ ഹൈ സ്പീഡ് 5ജി സേവനങ്ങൾ രാജ്യത്തുടനീളം വ്യാപിക്കുന്ന സമയത്താണ് മീറ്റിങ് നടക്കുക. നിലവിൽ ഇന്ത്യയിലെ 200-ഓളം നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

സേവന നിലവാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്രായിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഡിസംബറിൽ ടെലികോം ഡിപ്പാർട്ട്‌മെന്റ്, കോൾ ഡ്രോപ്പുകളുടെയും സേവന നിലവാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെയും വർദ്ധിച്ചുവരുന്ന സന്ദർഭങ്ങൾ ചർച്ച ചെയ്യാൻ ഓപ്പറേറ്റർമാരുമായി കൂടിക്കാഴ്ച നടത്തി. കോൾ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പരിഗണിക്കാവുന്ന നയ നടപടികളെക്കുറിച്ച് അന്ന് ചർച്ച ചെയ്തിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ വിപണിയായ ഇന്ത്യയിൽ 2022 നവംബർ വരെ 114 കോടിയിലധികം മൊബൈൽ വരിക്കാരാണാണ് ഉണ്ടായത്. 

Latest Videos

undefined

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയാണ് പ്രധാന കമ്പനികൾ. രാജ്യത്തെ ടെലികോം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നയങ്ങളും പ്രവർത്തന നടപടികളും തിരിച്ചറിയുന്നതിനായി ഡിസംബർ 28 ന് ടെലികോം വകുപ്പ് ടെലികോം കമ്പനികളുമായി ചർച്ച നടത്തിയിരുന്നു.ടെലികോം സെക്രട്ടറി കെ രാജാരാമന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയുൾപ്പെടെയുള്ള ടെലികോം സേവന ദാതാക്കൾ പങ്കെടുത്തിരുന്നു.

Read Also: ഫേസ്ബുക്കിലെ സജീവ ഉപയോക്താക്കളുടെ പട്ടിക; മുന്നിലുണ്ട് നമ്മൾ

tags
click me!