സന്‍ഫ്രാന്‍സിസ്കോ: മനുഷ്യാവയവം പന്നികളിൽ വളർത്താനുള്ള പരീക്ഷങ്ങളുമായി അമേരിക്കൻ ശാസ്ത്രജ്ഞർ. മനുഷ്യന്‍റെ മൂലകോശം പന്നികളുടെഭ്രൂണത്തിലേക്ക് കുത്തിവച്ച് കൈമെറാസ് എന്ന പന്നിയില്‍ മനുഷ്യ ഭ്രൂണമാണ് ആദ്യം സൃഷ്ടിക്കുക. മാറ്റി വയ്ക്കാനുള്ള അവയവങ്ങളുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്പാദനം. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര സംഘമാണ് അവയവമാറ്റ രംഗത്ത് വിപ്ലവകരമാകാൻ പോകുന്ന പരീക്ഷണത്തിന് നേതൃത്വം നൽകുന്നത്.