ഒപ്പോയുടെ എ57  അവതരിപ്പിച്ചു

By Web Desk  |  First Published Nov 28, 2016, 7:19 AM IST

ഡിസംബര്‍ 12നാണ് ഇത് ചൈനീസ് വിപണിയില്‍ എത്തും. എന്നാല്‍ എന്നാണ് ഇന്ത്യന്‍ വിപണിയില്‍ ഇത് എത്തുക എന്ന് അറിയിച്ചിട്ടില്ല. ഇന്ത്യയില്‍ ഫോണിന് 16,000 രൂപയ്ക്ക് അടുത്തായിരിക്കും വില എന്നാണ് സൂചനകള്‍.  മുന്‍ ക്യാമറയ്ക്കാണ് പ്രാധാന്യം നല്‍കിയത് എങ്കിലും പിന്‍ക്യാമറയ്ക്ക് 13 എംപിയാണുള്ളത്. 

മുന്‍ക്യാമറയ്ക്ക് 16 എംപി ക്യാമറയ്ക്ക് പിന്നാലെ എഫ്/2.0 അപ്പര്‍ച്ചാറാണുള്ളത്. എല്‍ഇഡി ഫ്‌ളാഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യൂവല്‍ സിം സംവിധാനമുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 6.0 മാര്‍ഷമല്ലോ വെര്‍ഷനാണ്. 5.2 ഇഞ്ചാണ് ഫോണിന്റെ വലിപ്പം. 2.5ഡി കര്‍വ്ഡ് ഗ്ലാസും ഇതിനുണ്ട്.

Latest Videos

505 ജിപിയു ഗ്രാഫിക്‌സിനായുള്ളത്. റോസ് ഗോള്‍ഡ്, ഗോള്‍ഡ് എന്നീ രണ്ട് വര്‍ണങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. ഐ ഫോണുകളില്‍ പതിവായി കാണാറുള്ള വിരലടയാളം സ്‌കാന്‍ചെയ്യാനും ഓപ്പോ ഫോണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 32 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജും ഇതിനുണ്ട്.

click me!