ഇന്ത്യ പാക് ആണവ യുദ്ധം സംഭവിച്ചാല്‍ സംഭവിക്കുന്നത്.!

By Web Desk  |  First Published Sep 21, 2016, 5:59 AM IST

അതിനായി മുന്നോട്ട് വയ്ക്കുന്ന വസ്തുതകള്‍

1. ജപ്പാനിലെ ഹിരോഷിമയില്‍ നാശം വിതച്ചതിന് സമാനമായ നൂറിലധികം ആണവ ആയുധങ്ങള്‍ ഇരു രാജ്യങ്ങളുടെയും കയ്യിലുണ്ട്‍. 

Latest Videos

undefined

2. ഇന്ത്യയുടേയും പാകിസ്ഥാന്‍റെയും കയ്യിലിരിക്കുന്ന അണുവായുധങ്ങള്‍ പ്രയോഗിക്കപ്പെട്ടാല്‍ അഞ്ചു ദശലക്ഷം ടണ്‍ കാര്‍ബണാകും പുറത്തു വരിക. സ്‌ഫോടനത്തില്‍ വലിയ അളവില്‍ പുറത്തുവരുന്ന കാര്‍ബണ്‍ സൂര്യപ്രകാശത്തെ തടയുകയും ഭൂമിയുടെ താപനില താഴാന്‍ ഇത് ഇടയാക്കുകയും ചെയ്യും. അന്തരീക്ഷത്തില്‍ പാളിയായി നില്‍ക്കുന്ന ഈ കാര്‍ബണ്‍ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നതാണ്. ഇത് പിന്നീട് മഴയായി പെയ്താലും വലിയ രോഗങ്ങള്‍ക്കും മരണം തന്നെ സംഭവിച്ചേക്കാനും സാധ്യതയുണ്ട്. 

3. ആണവ സ്ഫോടനം ഓസോണ്‍ പാളിയില്‍ വലിയ വിടവുണ്ടാക്കുകയും അള്‍ട്രാ വയലറ്റ് രശ്മികള്‍ നിര്‍ബാധം ഭൂമിയില്‍ ഒഴൂകിയെത്താന്‍ കാരണമാകുകയും ചെയ്യും. മഴ കുറവ് വരുത്തുക, കൃഷിയില്ലാതാകുക, ഭക്ഷണവും വെള്ളവും കിട്ടാതെ ക്ഷാമമുണ്ടാകുകയും തലമുറയോളം നരകിക്കാന്‍ കാരണമാകുകയും ചെയ്യും

4.  മഴയുടെ അളവ് കുറയുന്നത് കൃഷിയെ പോലും ബാധിക്കും. വിളകളും കൃഷിയും നശിച്ച് തലമുറകളോളം ഭക്ഷണമില്ലാതാകും. അമേരിക്ക ഹിരോഷിമയില്‍ പ്രയോഗിച്ച ലിറ്റില്‍ ബോയ്, ഫാറ്റ്മാന്‍ ബോംബുകള്‍ തകര്‍ത്തത് 120,000 പേരെയായിരുന്നു. തലമുറകളായി ഏഴ് പതിറ്റാണ്ടിന് ശേഷവും അണുവ്വായുധ പ്രഹരത്തിന്റെ വിഷമതകളിലാണ് ജപ്പാന്‍. 

click me!