നോക്കിയ ആൻഡ്രോയ്‍ഡ് ഫോൺ പുറത്തിറങ്ങി

By Web Desk  |  First Published Jan 8, 2017, 9:47 PM IST

അലുമിനിയം മെറ്റൽ ബോഡി, 2.5ഡി ഗൊറില്ല ഗ്ലാസ്, ഫിംഗർ പ്രിന്റ് സ്കാനർ, ഹോം ബട്ടൺ, ബാക്ക്‌ലൈറ്റ് സംവിധാനമുള്ള കീപാഡ്, വലതു ഭാഗത്ത് പവർ ബട്ടൺ, ശബ്ദ നിയന്ത്രണ ബട്ടൺ, ഇടതു ഭാഗത്ത് സിം കാർഡ് സ്ലോട്ട് ഫോണിന്‍റെ പ്രത്യേകതകള്‍ നീളുന്നു. മൈക്രോ യുഎസ്ബി 2.0 പോർട്ട്, യുഎസ്ബി ഒടിജി എന്നിവ പ്രധാന ഫീച്ചറുകളാണ്.

5.5 ഇഞ്ച് ഡിസ്പ്ലെ, ക്വാല്‍കം സ്നാപ്ഡ്രാഗൻ 430 പ്രോസസർ, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് ഉയർത്താം. ഇരട്ട ആംബ്ലിഫയറുള്ള ഓഡിയോ സിസ്റ്റത്തിൽ ഡോൾബി അറ്റ്മോസ് ടെക്നോളജിയുമുണ്ട്.

Latest Videos

undefined

പ്രധാന ക്യാമറ 16 മെഗാപിക്സലാണ് ( f/2.0 അപേച്ചർ, ഇരട്ട എൽഇഡി ഫ്ലാഷ്), എട്ടു മെഗാപിക്സൽ സെൽഫി ക്യാമറ, 3000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഒഎസ് പതിപ്പ് നൂഗട്ടിലാണ് നോക്കിയ 6 പ്രവർത്തിക്കുന്നത്. 4ജി സപ്പോർട്ട് ചെയ്യുന്ന നോക്കിയ 6ൽ മിക്ക കണക്ടിവിറ്റി സംവിധാനങ്ങളും ഉണ്ട്.

ഫോൺ നിർമിച്ചിരിക്കുന്നത് ഫോക്സ്കോൺ ആണ്. ഫിന്നിഷ് കമ്പനി എച്ച്എംഡി ഗ്ലോബൽ ചൈനയിലാണ് ആദ്യ നോക്കിയ ആൻഡ്രോ‍യ്ഡ് ഫോൺ അവതരിപ്പിച്ചത്. 1699 യുവാനാണ്, (246 ഡോളർ, ഏകദേശം 16760 രൂപ) ചൈനീസ് വില.

എന്നാൽ ഈ ഹാൻഡ്സെറ്റ് ഇന്ത്യ ഉൾപ്പെടുന്ന വിപണികളില്‍ എന്നെത്തുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇപ്പോൾ പുറത്തിറങ്ങിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും റിപ്പോർട്ടുകളുണ്ട്. മുൻനിര മൊബൈല്‍ നിര്‍മ്മാതാക്കളെല്ലാം നോക്കിയയുടെ തിരിച്ചുവരവിനെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്.

 

click me!