മോട്ടോ ജി6 ഇന്ത്യയിലേക്ക്; പ്രത്യേകതകളും വില സൂചനയും

By Web Desk  |  First Published May 21, 2018, 11:31 AM IST
  • ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയുടെ ജി6 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു
  •  മോട്ടോ ജി6 ജൂണ്‍ 4നാണ് പുറത്തിറങ്ങുന്നത്

മുംബൈ: ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയുടെ ജി6 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. മോട്ടോ ജി6 ജൂണ്‍ 4നാണ് പുറത്തിറങ്ങുന്നത്. ആമസോണ്‍ ഇന്ത്യ വഴിയായിരിക്കും ഫോണിന്‍റെ വില്‍പ്പന. ബ്രസീലില്‍ കഴിഞ്ഞ മാസമാണ് ഈ ഫോണ്‍ പുറത്തിറങ്ങിയത്. ഏതാണ്ട് 16,500 രൂപയാണ് ബ്രസീലിയന്‍ കറന്‍സിയില്‍ ജി6ന്‍റെ വില. ഇതിന് അടുത്ത് തന്നെയായിരിക്കും ഫോണിന്‍റെ ഇന്ത്യന്‍ വില എന്നുമാണ് റിപ്പോര്‍ട്ട്. ജി6ന് ഒപ്പം തന്നെ ജി6 പ്ലസ്, ജി6 പ്ലേ എന്നിവയും പ്രഖ്യാപിക്കും എന്നാണ് സൂചന.

മോട്ടോ ജി6 ഡ്യൂവല്‍ സിം ഫോണാണ്. ഇതില്‍ സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് ഓറീയോ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.  1.8 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 450 എസ്ഒസിയാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്ന ചിപ്പ്. ജിപിയു ആഡ്രിനോ 506 ആണ്. 3ജിബി, 4ജിബി പതിപ്പുകളില്‍ ജി6 എത്തും. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. സ്ക്രീന്‍ അനുപാതം 18:9 ഉം സ്ക്രീന്‍ റെസല്യൂഷന്‍ 1080x2160 പിക്സലുമാണ്. പിന്നില്‍ ഡ്യൂവല്‍ ക്യാമറ സെറ്റപ്പിലാണ് റെയര്‍ ക്യാമറ എത്തുന്നത്. ആദ്യ സെന്‍സര്‍ 12 എംപിയും രണ്ടാം സെന്‍സര്‍ 5 എംപിയുമാണ്. സെല്‍ഫി ക്യാമറ 16 എംപിയാണ്.

Latest Videos

32 ജിബി, 64 ജിബി പതിപ്പുകള്‍ ഈ ഫോണിന്‍റെ മെമ്മറി ശേഷി അനുസരിച്ച് ലഭ്യമാകും. 4ജി എല്‍ടിഇയാണ് ഫോണ്‍. 3.5എംഎം ഓഡിയോ ജാക്കറ്റ് ഫോണിനുണ്ട്. ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ പിന്നിലുണ്ട്. ടര്‍ബോ പവര്‍ ചാര്‍ജിംഗ് സാധ്യമാകുന്ന 3000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. 

click me!