ന്യൂയോർക്ക്: എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഇനി ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോക്‌താക്കൾക്കും ലഭിക്കും. ഫേസ്ബുക്കിന്‍റെ മെസേജിംഗ് ആപ്പ് ആയ മെസെഞ്ചറിലാണ് ഈ സംവിധാനം ഇനി ലഭ്യമാകുക. സന്ദേശങ്ങൾ അയക്കുന്ന ആൾക്കും സ്വീകർത്താവിനും മാത്രമേ കാണാൻ സാധിക്കൂ എന്നതാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷന്‍റെ ഏറ്റവും വലിയ ഗുണം.
മെസെജ് അയക്കുന്ന ആൾക്കും സ്വീകർത്താവിനും മെസെഞ്ചറിന്‍റെ പുതിയ വേർഷൻ ഉണ്ടെങ്കിൽ മാത്രമേ ഈ സംവിധാനം ലഭ്യമാവുകയുള്ളു. പക്ഷേ, വാട്സാപ്പിലേതു പോലെ മെസെഞ്ചർ അപ്ഡേറ്റ് ചെയ്താൽ മാത്രം പോര, മെസെഞ്ചറിന്‍റെ പുതിയ മെസേജ് സ്ക്രീനിന്‍റെ മുകൾഭാഗത്ത് വലതു വശത്ത് കാണുന്ന സീക്രട്ട് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താലെ ഈ സംവിധാനം പ്രവർത്തന ക്ഷമമാകൂ.
ചിത്ര സന്ദേശങ്ങളും വീഡിയോ സന്ദേശങ്ങളും ഉൾപ്പെടെ എല്ലാം ഈ സംവിധാനത്തിനുള്ളിൽ വരുമെന്നും ഫേസ് ബുക്ക് അധികൃതർ അറിയിച്ചു.