ഷട്ടർ സ്പീഡ്, ഐഎസ്ഒ റേറ്റിംഗ് തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കാനുള്ള ഓപ്ഷനും ഫോണിന് നൽകിയിട്ടുണ്ട്. സ്മാർട്ട് ഓട്ടോ, എച്ച്ഡിആർ, പോട്രറ്റ്, മാനുവൽ, സ്പോർട്സ്, നൈറ്റ് മോഡ്, പനോരമ, മാക്രോ തുടങ്ങിയ കാര്യങ്ങളും എക്ട്രായ്ക്കു കൊഡാക് നൽകിയിട്ടുണ്ട്.
അഞ്ച് ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയുള്ള ഫോണിന് മൂന്നു ജിബി റാമുള്ള ഡെക്കാ കോർ ഹെലിയോ എക്സ്20 പ്രൊസസറാണ് നൽകിയിരിക്കുന്നത്. 32 ജിബി ഇൻബിൽറ്റ് മെമ്മറിയും ഫോണിന് 3,000 എംഎഎച്ച് ബാറ്ററി കരുത്ത് നൽകുന്നു.