കിസഞ്ചര്‍ വരുന്നു; ഇനി ചുംബനത്തിന് അതിരില്ല

By Web Desk  |  First Published Jan 12, 2017, 3:21 AM IST

സിംഗപ്പൂര്‍: പിരിഞ്ഞിരിയ്ക്കുന്ന കാമുകീകാമുകന്മാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം ഒരു സന്തോഷവാര്‍ത്ത. ചുംബനങ്ങള്‍ ചൂട് മാറാതെ അയയ്ക്കാനുള്ള സ്മാര്‍ട്ട്‌ ഫോണ്‍ ആക്സസറി വിപണിയില്‍ എത്തുന്നു. കിസഞ്ചര്‍ എന്നാണ് ഈ സ്മാര്‍ട്ട്‌ ഫോണ്‍ ആക്സസറിയുടെ പേര്. സിംഗപ്പൂരുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ്‌ റോബോട്ടിക് സെന്റെര്‍ ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. സിലിക്കോണ്‍ കൊണ്ട് നിര്‍മ്മിച്ച ചുണ്ടുകള്‍ ഘടിപ്പിച്ച ഒരു റോബോട്ടിക് ഉപകരണമാണ് ഇത്. 

ഉമ്മ വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന സ്ടിമുലേഷന്‍സ് അ​തേപോലെ മറ്റൊരാളിലേയ്ക്ക് എത്തിയ്ക്കാവുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്നത്. ഈ ഗവേഷണ സ്ഥാപനത്തിലെ ഡോ:ഹ്യൂമാന്‍ സമാനി വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യ ഇപ്പോള്‍ ഒരു കണ്‍സ്യൂമര്‍ ഉല്‍പ്പന്നമായി വിപണിയില്‍ എത്തുകയാണ്.

Latest Videos

undefined

കിസ്, മെസഞ്ചര്‍ എന്നീ വാക്കുകല്‍ കൂട്ടിച്ചെര്‍ത്ത്‌ കിസഞ്ചര്‍ എന്ന പേരാണ് ഇതിനു നല്കിയിരിയ്ക്കുന്നത്.ഒരു സ്മാര്‍ട്ട്‌ ഫോണ്‍ കവറിന്റെ രൂപത്തിലാണ് ഇത് വിപണിയില്‍ എത്തുന്നത്.കൈകാര്യം ചെയ്യാനും എളുപ്പമാണ്. താഴെ ഘടിപ്പിച്ചിരിയ്ക്കുന്ന സിലിക്കോണ്‍ ചുണ്ടില്‍ നനവുള്ള ഒരു ചുംബനം നല്‍കേണ്ടതെയുള്ളൂ. സെന്‍സറുകള്‍ ഈ ഉമ്മയിലെ സെന്‍സേഷനുകള്‍ പിടിച്ചെടുത്ത് ചൂടോടെ പ്രിയപ്പെട്ടവരിലേയ്ക്ക് എത്തിയ്ക്കും.

അകന്നിരിയ്ക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് മനസ്സ് കൊണ്ട് അടുത്തിരിയ്ക്കാനും ബന്ധങ്ങള്‍ ഊഷ്മളമാക്കി നിലനിര്‍ത്തുവാനും ഇത് സഹായിയ്ക്കും എന്നാണു നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.എങ്കിലും വിപണികളില്‍ ഈ ഉല്‍പ്പന്നം സജീവമാകുവാന്‍ ഇനിയും കുറച്ച് നാള്‍ കാത്തിരിയ്ക്കേണ്ടി വരും.

click me!