ഫേസ്ബുക്കിനെതിരെ ഇസ്രയേല്‍ രംഗത്ത്

By Web Desk  |  First Published Jul 5, 2016, 4:58 AM IST

ടെല്‍അവീവ്: ഫേസ്ബുക്കിനെതിരെ ഇസ്രയേല്‍ രംഗത്ത്. ഇസ്രയേല്‍ ആഭ്യന്തര സുരക്ഷ മന്ത്രിയാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയയ്ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് ഇസ്രായേലിനെതിരെ ഉയരുന്ന നീക്കങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഇസ്രായേല്‍ ആഭ്യന്തര സുരക്ഷ മന്ത്രി ഗിലാദ് ഇര്‍ദ് കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് പലപ്പോഴും പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെടാന്‍ കാരണമാകുന്നുവെന്നും ഇര്‍ദാന്‍ ആരോപിക്കുന്നു.

ഫെയ്‌സ്ബുക്ക് ആക്രമണങ്ങള്‍ വര്‍ധിക്കാനും സുരക്ഷയെ കുഴപ്പത്തിലാക്കാനും പോന്ന ഭീകരസത്വമാണെന്ന് വിശേഷിപ്പിക്കുന്ന ഗിലാദ് ഇര്‍ദ്, ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഓണ്‍ലൈന്‍ പോസ്റ്റിംഗ് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ നിയമനിര്‍മ്മാണം നടത്താനും ഇസ്രായേല്‍ തയ്യാറാകുമെന്നാണ് മന്ത്രിയുടെ അവകാശവാദം.

Latest Videos

കോടികള്‍ ഫെയ്‌സ്ബുക്കിലൂടെ ഉണ്ടാക്കുന്ന സുക്കര്‍ബര്‍ഗിനെ എല്ലാ വിധത്തിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കൃത്യമായ നിരീക്ഷണം നടത്താന്‍ ബോധവാനാക്കുകയും ഇസ്രായേല്‍ പൗരന്‍മാര്‍ നിരന്തരമായി അതിനായി ആവശ്യപ്പെടുകയും വേണമെന്നും മന്ത്രി ആവശ്യപ്പെടുന്നു. മന്ത്രിയുടെ കഠിനമായ വാക്കുകളോട് തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്നാണ് ഫെയ്‌സ്ബുക്കിന്റെ ഇസ്രായേലി വക്താവ് അറിയിച്ചത്.

click me!