ഇന്ത്യക്ക് പുറമെ ചൈന, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും മികച്ച പ്രകടനത്തോടെ ആദ്യ 50ല്‍ ഇടം പിടിച്ചു.
ദില്ലി: 2020ലെ ആഗോള ഇന്നവേഷന്‍ സൂചികയില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ. വേള്‍ഡ് ഇന്റല്വക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷനാണ് സൂചിക പുറത്തിറക്കിയത്. നാല് സ്ഥാനങ്ങള്‍ കയറിയ ഇന്ത്യയുടെ സ്ഥാനം പട്ടികയില്‍ 48ാമതാണ്. കോര്‍ണെല്‍ യൂണിവേഴ്‌സിറ്റി, ഇന്‍സീഡ് ബിസിനസ് സ്‌കൂള്‍ എന്നിവയുമായി ചേര്‍ന്നാണ് 131 രാജ്യങ്ങളെ ഉള്‍പ്പെടുത്തി സൂചിക തയ്യാറാക്കിയത്.
സ്വിറ്റ്‌സര്‍ലന്‍ഡാണ് പട്ടികയില്‍ മുന്നില്‍. സ്വീഡന്‍, യുഎസ്എ, യുകെ, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. വികസിത രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്. ഐസിടി സര്‍വീസ് കയറ്റുമതി, സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍, ശാസ്ത്ര, എന്‍ജിനീയറിംഗ് ബിരുദങ്ങള്‍, ആര്‍ ആന്‍ഡ് ഡി ഇന്‍സെന്റീവ് ഗ്ലോബല്‍ കമ്പനീസ് എന്നീ മാനദണ്ഡങ്ങളാണ് പരിഗണിക്കുന്നത്.
താഴ്ന്ന-മധ്യ സാമ്പത്തിക രാജ്യ പട്ടികയില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഐടി ദില്ലി, മുംബൈ, ഐഐഎസ് ബെംഗളൂരു എന്നീ സര്‍വകലാശാലകളുടെ പ്രകടനവും എടുത്തു പറയുന്നു. ഇന്ത്യക്ക് പുറമെ ചൈന, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും മികച്ച പ്രകടനത്തോടെ ആദ്യ 50ല്‍ ഇടം പിടിച്ചു. ചൈനയുടെ സ്ഥാനം 14ാമതാണ്.