ചൈന സൃഷ്ടിക്കുന്നു 'കൃ​ത്രി​മ സൂ​ര്യ​ന്‍'

By Web Team  |  First Published Nov 18, 2018, 12:43 PM IST

ആറ്റോമിക് ഫ്യൂ​ഷ​ൻ റി​യാ​ക്ട​റാ​ണി​ത്. 10 കോ​ടി ഡി​ഗ്രി സെ​ൽ​ഷ്യ​സ് താപം ഉ​ത്പാ​​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി​യാ​ണ് ഈ ​റി​യാ​ക്ട​റി​നു​ള്ള​തെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു


ബീയജിംഗ്:  ഭൂ​മി​ക്കാ​വ​ശ്യ​മാ​യ ഊ​ർ​ജോ​ത്പാ​ദ​നം ല​ക്ഷ്യ​മി​ട്ട് കൃത്രിമ സൂര്യനെ ഒരുക്കാന്‍  ചൈന ഒരുങ്ങുന്നു. പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് ചൈ​ന​യി​ലെ ഹെ​ഫി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ൽ സ​യ​ൻ​സ​സി​ലെ ശാ​സ്ത്ര​ജ്ഞ​ർ ഭൗ​മാ​ധി​ഷ്ഠി​ത​മാ​യ സ​ൺ സി​മു​ലേ​റ്റ​ർ നി​ർ​മി​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

അ​ടി​സ്ഥാ​പ​​ര​മാ​യി ഒ​രു ആറ്റോമിക് ഫ്യൂ​ഷ​ൻ റി​യാ​ക്ട​റാ​ണി​ത്. 10 കോ​ടി ഡി​ഗ്രി സെ​ൽ​ഷ്യ​സ് താപം ഉ​ത്പാ​​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി​യാ​ണ് ഈ ​റി​യാ​ക്ട​റി​നു​ള്ള​തെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. സൂ​ര്യ​ന്‍റെ കേ​ന്ദ്ര​ഭാ​ഗ​ത്തെ താ​പ​നി​ല 1.5 കോ​ടി ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​യി​രി​ക്കു​ന്നി​ട​ത്താ​ണ് ഇ​ത്ര​യേ​റെ ചൂ​ട് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന റി​യാ​ക്ട​ർ ചൈ​ന നി​ർ​മി​ക്കു​ന്ന​ത്. ദൗത്യം യാഥാർഥ്യമായാൽ ഊ​ർ​ജോ​ത്പാ​ദ​ന​ത്തി​ൽ പു​തി​യൊ​രു ച​രി​ത്രമാകും.

Latest Videos

undefined

സാ​ധാ​ര​ണ ആ​ണ​വ​വൈ​ദ്യു​തി​നി​ല​യ​ങ്ങ​ളി​ൽ ആ​റ്റം ന്യൂ​ക്ലി​യ​സു​ക​ൾ വി​ഘ​ടി​ക്കു​ന്പോ​ൾ ധാ​രാ​ളം ഊ​ർ​ജം പു​റം​ത​ള്ളു​ന്നു​ണ്ട്. ഇ​ത് ഉ​പ​യോ​ഗി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഈ ​പ്ര​ക്രി​യ​യെ ന്യൂ​ക്ലി​യ​ർ ഫി​ഷ​ൻ എ​ന്നു പ​റ​യും. എ​ന്നാ​ൽ, ര​ണ്ട് ആ​റ്റ​ങ്ങ​ൾ സം​യോ​ജി​ക്കു​ന്ന ഫ്യൂ​ഷ​ൻ പ്ര​ക്രി​യ​യി​ൽ ഫി​ഷ​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഊ​ർ​ജം പു​റ​ന്ത​ള്ളു​ന്നു​ണ്ട്. അ​തേ​സ​മ​യം, അ​പ​ക​ട​കര​മാ​യ മാ​ലി​ന്യ​ങ്ങ​ളു​ടെ പു​റം​ത​ള്ള​ൽ താ​ര​ത​മ്യേ​ന കു​റ​വു​മാ​ണ്. 

നേ​ര​ത്തെ തെ​രു​വു​വി​ള​ക്കു​ക​ൾ​ക്കു പ​ക​രം കൃ​ത്രി​മ ച​ന്ദ്ര​നെ നി​ർ​മി​ക്കു​മെ​ന്ന് ചൈ​ന പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2020 മു​ത​ൽ ഇ​തി​ന്‍റെ ദൗ​ത്യം പ്രാ​ബ​ല്യ​ത്തി​ലാ​ക്കാ​നാ​ണ് ശ്ര​മം.

click me!