സാംസങ്ങിന്‍റെ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന ഗാഡ്ജറ്റ് സാംസങ്ങ് ഗ്യാലക്സി നോട്ട് 9 ഓഗസ്റ്റ് 9ന് ഇറങ്ങും എന്ന് റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റ് ആദ്യമാസത്തിലാണ് ഈ ഫോണ്‍ ഇറങ്ങുക എന്ന് നേരത്തെ തന്നെ സാംസങ്ങ് സൂചന നല്‍കിയിരുന്നു ഇതിന്‍റെ തുടര്‍ച്ചയായി ആണ് ചില ടെക് സൈറ്റുകള്‍ ഫോണിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. എന്നാല്‍ ഔദ്യോഗികമായി ഇതിനോട് സാംസങ്ങ് പ്രതികരിച്ചിട്ടില്ല.
ക്യാമറയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് സാംസങ്ങ് ഗ്യാലക്സി നോട്ട് 9 എത്തുന്നത്. ഗ്യാലക്സി നോട്ട് 8ലാണ് സാംസങ്ങ് ആദ്യമായി ഇരട്ട ക്യാമറ സെറ്റപ്പ് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചത്. ഇത് തുടരും എന്നാണ് സൂചന. സ്നാപ് ഡ്രാഗണ്‍ 845 പ്രോസസര്‍ ആയിരിക്കും ഈ ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുക. എക്സിനോസ് ചിപ്പ് സാംസങ്ങ് തങ്ങളുടെ ഈ പ്രീമിയം ബ്രാന്‍റിന് ഉപയോഗിക്കുന്നില്ല എന്നത് കൗതുകരമായ കാര്യമാണ്.
undefined
ഇതിനൊപ്പം ഗ്യാലക്സി നോട്ട് 9 നെക്കുറിച്ചുള്ള പുതിയ അഭ്യൂഹം പുറത്ത് വന്നിട്ടുണ്ട്. സാംസങ്ങ് ഫോണുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന ഐസ് യൂണിവേഴ്സ് എന്ന ട്വിറ്റര്‍ ഐഡിയാണ് പുതിയ റൂമറിന് പിന്നില്‍.
8ജിബി ആയിരിക്കും സാംസങ്ങിന്‍റെ സാംസങ്ങ് ഗ്യാലക്സി നോട്ട് 9ന്‍റെ റാം ശേഷി എന്നാണ് പുതിയ വിവരം. ഇതിന് ഒപ്പം തന്നെ 512 ജിബിയാണ് ഫോണിന്‍റെ മെമ്മറി ശേഷി.
ഇതിന് ഒപ്പം തന്നെ 6ജിബി റാം പതിപ്പും അതിന്‍റെ 64/128/256ജിബി പതിപ്പുകളും ഉണ്ടാകും എന്നാണ് വിവരം. അതേ സമയം ഈ ഫോണിന്‍റെ കോണ്‍ഫിഗ്രേഷനുകള്‍ സാംസങ്ങ് ഗ്യാലക്സി നോട്ട് 8ന് സമം ആയിരിക്കും എന്നാണ് സൂചന.