വണ്‍പ്ലസ് നിര്‍മ്മാതക്കളെ ഞെട്ടിച്ച ഫ്ലിപ്പ്കാര്‍ട്ട് പരസ്യം

By Web Desk  |  First Published Dec 16, 2016, 10:09 AM IST

ഫ്ലിപ്പ്കാര്‍ട്ട് ആമസോണിനെ വെട്ടുമോ. ചൈനീസ് കമ്പനിയായ വണ്‍പ്ലസിന്‍റെ പുതിയ ഫോണ്‍ വണ്‍പ്ലസ് 3യുമായി ബന്ധപ്പെട്ട പുതിയ സംഭവങ്ങളാണ് ഇത്തരം ഒരു കൗതുക വാര്‍ത്തയിലേക്ക് നയിക്കുന്നത്. ചൈനീസ് ബ്രാന്‍റായ വണ്‍ പ്ലസിന്‍റെ പുതിയ ഫോണ്‍ വിപണിയില്‍ എത്തിക്കാന്‍ എക്സ്ക്യൂസീവായി കരാര്‍ എടുത്തിരിക്കുന്നത് ആമസോണ്‍ ഇന്ത്യയാണ്.

എന്നാല്‍ ഇന്നലെ ബിഗ് ഷോപ്പിംഗ് ഡേ എന്ന ഞായറാഴ്ച ആരംഭിക്കുന്ന ഓഫര്‍ മഴയില്‍ ഫ്ലിപ്പ്കാര്‍ട്ട് വന്‍ ഓഫറില്‍ വണ്‍പ്ലസ് 3യും വില്‍ക്കുന്നുവെന്ന് അറിയിച്ചു. ഇത് സംബന്ധിച്ച് വലിയ ബാനറും വച്ചു. ആമസോണിന്‍റെ എക്സ്ക്യൂസീവ് ഫോണ്‍ എങ്ങനെ ഫ്ലിപ്പ്കാര്‍ട്ട് വില്‍ക്കും എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ സംശയം.

Latest Videos

undefined

ഇത് നേരിട്ട് ഫ്ലിപ്പ്കാര്‍ട്ടിനോട് ചോദിച്ചത്, വണ്‍പ്ലസിന്‍റെ  സഹസ്ഥാപകന്‍ കാള്‍ പെയ്. ഫ്ലിപ്പ്കാര്‍ട്ടിന്‍റെ സഹസ്ഥാപകനോട് ട്വിറ്ററില്‍ കാള്‍ ചോദിച്ചത് ഇങ്ങനെ.ർ

brother, what's this? We're exclusive with @amazonIN

എന്നാല്‍ ഇതിന് ഫ്ലിപ്പ്കാര്‍ട്ട് മറുപടി നല്‍കിയിട്ടില്ല, ഒപ്പം എത്ര ഓഫറാണ് ഫ്ലിപ്പ്കാര്‍ട്ട് വണ്‍പ്ലസ് 3ക്ക് നല്‍കുക എന്നും വ്യക്തമാക്കിയിട്ടില്ല. 

ഫോണിന്‍റെ പ്രധാന പ്രത്യേകതകള്‍ പരിശോധിച്ചാല്‍ ഇതാണ് - കോര്‍ണിങ് ഗൊറില്ല ഗ്ലാസോടു കൂടിയ 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ, ആന്‍ഡ്രോയ്ഡ് 6.0.1 മാഷ്മല്ലോ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്‍റെ രണ്ട് വേരിയന്‍റുകളാണ് പുറത്തിറങ്ങുന്നത്. 32 ജിബി, 4ജിബി റാമോട് കൂടിയതും മറ്റൊന്ന് 64 ജിബി 6ജിബി റാമുള്ളതും.

16 എംപി പിന്‍ ക്യാമറയും 8 എംപി മുന്‍ ക്യാമറയുമാണ് ഫോണിനുണ്ടായിരിക്കുക. വണ്‍ പ്ലസ് 3ക്ക് ഏകദേശം 21,000 രൂപയായിരിക്കും വിലയെന്നാണ് സൂചന. 1.5 ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 സിസ്റ്റം ഓണ്‍ ചിപ്പ് പ്രോസസറാണ് വണ്‍ പ്ലസ് 3 സ്മാര്‍ട്ട് ഫോണിന് കരുത്ത് പകരുന്നത്. 

6 ജിബി റാമിന്റെ വിശാലതയുള്ള അതിവേഗ സ്മാര്‍ട്ട്‌ഫോണാണ് ഇത്.  കഴിഞ്ഞ തവണ പുറത്തിറക്കിയ വണ്‍ പ്ലസ് ടു ഫോണിനെ കുറിച്ച് ഏറ്റവും വലിയ പരാതി അത് കയ്യില്‍ ഒതുങ്ങുന്നില്ല എന്നതായിരുന്നു. എത്ര നല്ല സ്‌പെസിഫിക്കേഷന്‍സ് ഉണ്ടെങ്കിലും അതിന്റെ ഭീമമായ ഡിസൈന്‍ ഉപയോക്താക്കൾക്ക് അസൗകര്യമുണ്ടാക്കിയിരുന്നു. 
ഇതിനാല്‍ ഇനി വരുന്ന വേര്‍ഷനില്‍ ഡിസൈന്‍ കുറച്ചുകൂടി നല്ലതായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

click me!