ലൈംഗികാതിക്രമത്തിനെതിരെ ശബ്ദമുയർത്തിയ ജീവനക്കാരെ പിരിച്ചുവിട്ടു; മസ്‌കിനെതിരെ കേസുമായി ജീവനക്കാർ

By Web Team  |  First Published Jun 14, 2024, 9:21 AM IST

2022-ൽ കമ്പനിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടവരുടെ പരാതിയിൻമേലാണ് കേസെടുത്തിരിക്കുന്ന


സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിനും വിവേചനത്തിനുമെതിരെ ശബ്ദമുയർത്തിയ ജീവനക്കാരെ ടെസ്‌ല തലവൻ എലോൺ മസ്ക് പിരിച്ചുവിട്ടെന്ന് ആരോപിച്ച് കേസ്. ജീവനക്കാരെ നിയമവിരുദ്ധമായി പിരിച്ചുവിട്ടെന്നാരോപിച്ച് സ്‌പേസ് എക്‌സിനും മേധാവി എലോൺ മസ്‌കിനുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 2022-ൽ കമ്പനിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടവരുടെ പരാതിയിൻമേലാണ് കേസ്. ഇതിൽ രണ്ട് പേർ വനിതകളും മറ്റുള്ളവർ പുരുഷന്മാരുമാണ്. മസ്കിനെതിരെ വിവിധ ആരോപണങ്ങളുന്നയിച്ച് കമ്പനിക്കുള്ളിൽ കത്ത് പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മസ്ക് പിരിച്ചുവിടൽ നടപടിയെടുത്തത് എന്ന് പരാതിയിൽ പറയുന്നു.

മസ്‌കിന്റെ പെരുമാറ്റത്തിലൂടെ സ്‌പേസ് എക്‌സിൽ സെക്‌സിസ്റ്റ് സംസ്‌കാരം വളർന്നുവെന്നും വനിതാ എഞ്ചിനീയർമാർ പതിവായി പീഡനത്തിനും ലൈംഗികച്ചുവയുള്ള സംസാരങ്ങൾക്കും വിധേയരാകുന്നുവെന്നും തൊഴിലിടത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകൾ അവഗണിക്കപ്പെട്ടുവെന്നുമാണ് പരാതിയിൽ ഉള്ളത്. ഇത് മാനസികമായി പ്രതികൂല സാഹചര്യമാണ് സൃഷ്ടിക്കാനുതകുന്നതെന്നും പരാതിയിൽ പറയുന്നു. എന്നാൽ കമ്പനി നയങ്ങൾ ലഘിച്ചതിനെ തുടർന്നാണ് ജീവനക്കാരെ പുറത്താക്കിയതെന്നും 2022ലെ കത്ത് പ്രശ്‌നങ്ങൾ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നുമാണ് സ്‌പേസ് എക്‌സ് നല്കുന്ന വിശദീകരണം.  

Latest Videos

undefined

മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കായി വാദിക്കുന്നതിനുള്ള യുഎസ് തൊഴിൽ നിയമപ്രകാരമുള്ള അവകാശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് എട്ട് എഞ്ചിനീയർമാർ നൽകിയ പരാതി യുഎസ് നാഷണൽ ലേബർ റിലേഷൻസ് ബോർഡിന്റെ പക്കലുണ്ട്. ലേബർ ബോർഡിന്റെ നടപടികൾ യുഎസ് ഭരണഘടനയുടെ ലംഘനമാണെന്ന് അവകാശപ്പെട്ട് സ്‌പേസ് എക്‌സും ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്.
 
കഴിഞ്ഞ ദിവസമാണ് മസ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്ഥാപനത്തിലെ വനിതാ ജീവനക്കാർ രംഗത്തെത്തിയത്. തന്റെ കമ്പനിയിലെ രണ്ടു ജീവനക്കാരികളുമായി മസ്ക് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നും മറ്റൊരു ജീവനക്കാരിയോട് തന്റെ കുട്ടികളെ പ്രസവിക്കാൻ മസ്ക് ആവശ്യപ്പെട്ടിരുന്നുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

വനിതാ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള സംസ്കാരമാണ് സ്‌പേസ് എക്‌സിലും ടെസ്‌ലയിലും ഉൾപ്പടെ മസ്‌ക് ക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നാണ് വാൾസ്ട്രീറ്റ് ജേണലിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ മസ്ക് തങ്ങളെ പിന്തുടർന്നിരുന്നുവെന്നും അസ്വസ്ഥയുളവാക്കുന്ന തരത്തിൽ ശ്രദ്ധിച്ചിരുന്നുവെന്നും ജീവനക്കാർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക ആരോപണത്തിന് പുറമെ മസ്‌ക് തന്റെ ജോലി സമയത്ത് എൽഎസ്ഡി, കൊക്കെയ്ൻ, എക്സ്റ്റസി, മഷ്‌റൂം, കെറ്റാമിൻ തുടങ്ങിയ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണവും ഇതാദ്യമായല്ല ഉയർന്നുവരുന്നത്.

Read more: ജീവനക്കാരികളുമായി ലൈംഗികബന്ധം, തന്‍റെ കുട്ടികളെ പ്രസവിക്കാന്‍ ഒരാളെ നിര്‍ബന്ധിച്ചു; മസ്‌കിനെതിരെ ഗുരുതര ആരോപണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!