'സൂം' പിരിച്ചുവിടൽ വിശ്വസിക്കാനാകാതെ ജീവനക്കാർ ; വൈറലായി ലിങ്ക്ഡ്ഇൻ പോസ്റ്റുകൾ

By Web Team  |  First Published Feb 10, 2023, 4:25 AM IST

ഗൂഗിൾ, ആമസോൺ, ട്വിറ്റർ, മെറ്റ തുടങ്ങി നിരവധി ടെക് കമ്പനികളെ പിന്തുടർന്നാണ് സൂമും പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക അസ്ഥിരതയാണ് കമ്പനിയും ചൂണ്ടിക്കാണിക്കുന്നത്.  


പെട്ടെന്ന് ഉള്ള പിരിച്ചുവിടലിൽ പെട്ടിരിക്കകയാണ് സൂം ജീവനക്കാർ. കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ഏകദേശം 1300 തൊഴിലാളികളെ പിരിച്ചുവിടുന്നതായി സൂം അറിയിച്ചത്. ഗൂഗിൾ, ആമസോൺ, ട്വിറ്റർ, മെറ്റ തുടങ്ങി നിരവധി ടെക് കമ്പനികളെ പിന്തുടർന്നാണ് സൂമും പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക അസ്ഥിരതയാണ് കമ്പനിയും ചൂണ്ടിക്കാണിക്കുന്നത്.  

സൂം സിഇഒ എറിക് യുവാൻ കമ്പനിയിൽ നിന്ന് 15 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടതായി സ്ഥിരീകരിച്ചിരുന്നു. പിരിച്ചുവിടൽ ബാധിച്ച സൂം ജീവനക്കാർ കമ്പനി തങ്ങളെ വഞ്ചിച്ചതായി തോന്നുന്നതായി വെളിപ്പെടുത്തി. ഈ ആഴ്‌ച വരെ സൂമിലെ ഗ്ലോബൽ എജ്യുക്കേഷന്റെ തലവനായി സേവനമനുഷ്ഠിച്ച ക്രിസ്റ്റി ഫ്ലിസ് ആണ് പിരിച്ചുവിടൽ ബാധിച്ച ജീവനക്കാരിൽ ഒരാൾ. നീണ്ട എട്ട് വർഷമായി താൻ ഇവിടെ  ജോലി ചെയ്യുന്നുണ്ട്. "ഇന്നത്തെ സൂമിന്റെ പിരിച്ചുവിടലുകളിൽ എന്നെ ഉൾപ്പെടുത്തിയെന്നത് തികഞ്ഞ അവിശ്വാസത്തോടും ഞെട്ടലോടെയുമാണ് ഉൾക്കൊള്ളുന്നത്. എനിക്ക് വിശ്വസിക്കാൻ പോലും കഴിയില്ല, " ഫ്ലിസ് തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ എഴുതി.കമ്പനിയിൽ ഏകദേശം മൂന്നു വർഷത്തോളം ജോലി ചെയ്തിരുന്ന മറ്റൊരു ജീവനക്കാരനായ റോണ്ട ഹ്യൂസും ലിങ്ക്ഡിൻ പോസ്റ്റിലൂടെ നിരാശ പ്രകടിപ്പിച്ചു.

Latest Videos

undefined

സൂമിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന കൈൽ ബ്രൗൺ, പിതൃത്വ അവധിയിലായിരിക്കുമ്പോൾ തന്നെ പിരിച്ചുവിട്ടതായി പറഞ്ഞു.16 ആഴ്ചത്തെ ശമ്പളവും ഹെൽത്ത് കെയർ കവറേജും, 2023 സാമ്പത്തിക വർഷത്തെ വാർഷിക ബോണസും ഉൾപ്പടെയുള്ള അനുകൂല്യങ്ങളാണ് കമ്പനിയിൽ നിന്ന് പിരിച്ചുവിടുന്ന സ്ഥിരം ജീവനക്കാർക്കായി കമ്പനി വാഗ്ദാനം ചെയ്യുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത്. കോവിഡ് ലോക്ക്ഡൗൺ കാലത്താണ് സൂമിന് ആരാധകർ കൂടിയത്. പരസ്പരം കാണാനും സംസാരിക്കാനും സൂം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. സൂമിന്റെ വിജയം കണ്ട് വാട്‌സാപ്പ്, മൈക്രോസോഫ്റ്റ്, ഗൂഗിൾ ഉൾപ്പടെയുള്ള കമ്പനികൾ സൂമിന് സമാനമായി വീഡിയോ കോളിങ് സേവനങ്ങൾ പരിഷ്കരിച്ചു. ഓൺലൈൻ ക്ലാസുകളും, വർക്ക് ഫ്രം ഹോം ജോലികളും  സൂമിനെ വളർത്തി.എന്നാൽ ലോക്ക് ഡൗൺ കാലം അവസാനിച്ചത് കമ്പനിയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

Read Also: ഗൂഗിൾ ലെൻസിൽ ഇനി ഒരേ സമയം ടെക്സ്റ്റും ചിത്രങ്ങളും ഉപയോഗിക്കാം 

tags
click me!