രാജ്യത്ത് തന്നെ ആദ്യം; വമ്പൻ പ്രഖ്യാപനവുമായി ദില്ലി അന്താരാഷ്ട്ര വിമാനത്താവളം

By Web Team  |  First Published Jun 7, 2022, 2:47 PM IST

വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ഉയർന്ന വോൾട്ടേജുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഈ വാഹനങ്ങൾക്ക് പുറമേ വിമാനത്താവളത്തിൽ എത്തുന്ന മറ്റ് വാഹനങ്ങൾക്കും ഉപയോഗപ്രദമായ രീതിയിലാണ് ഇവ സ്ഥാപിക്കുക


ദില്ലി: ഗ്രീൻ ട്രാൻസ്പോർട്ടേഷന്റെ ഭാഗമായി ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ദില്ലി ഇന്ദിരാഗാന്ധി  അന്താരാഷ്ട്ര വിമാനത്താവളം. ഘട്ടം ഘട്ടമായാണ്  എയർസൈഡിൽ ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കുന്നതെന്ന് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ഡയൽ) അറിയിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ്  വിമാനത്താവളത്തിലും പരിസരത്തും ഗ്രീൻ ട്രാൻസ്‌പോർട്ടേഷൻ പ്രോഗ്രാം നടപ്പിലാക്കാനുള്ള തീരുമാനം. ആദ്യ ഘട്ടത്തിൽ 62 ഇലക്ട്രിക് വാഹനങ്ങളാണ് പുറത്തിറക്കുന്നത്. ഇത് പ്രതിവർഷം ഏകദേശം 1,000 ടൺ ഹരിതഗൃഹ വാതകത്തിന്റെ ബഹിർഗമനം കുറയ്ക്കാൻ സഹായിക്കും. മൂന്നോ, നാലോ മാസത്തിനുള്ളിൽ ഈ വാഹനങ്ങൾ പുറത്തിറക്കും.

വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ഉയർന്ന വോൾട്ടേജുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഈ വാഹനങ്ങൾക്ക് പുറമേ വിമാനത്താവളത്തിൽ എത്തുന്ന മറ്റ് വാഹനങ്ങൾക്കും ഉപയോഗപ്രദമായ രീതിയിലാണ് ഇവ സ്ഥാപിക്കുക. വാഹനങ്ങളുടെ നിർമാതാക്കൾക്കൊപ്പം ചേർന്നാണ് ഡയൽ തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തുന്നത്.

Latest Videos

undefined

2030-ഓടെ "നെറ്റ് സീറോ കാർബൺ എമിഷൻ എയർപോർട്ട്" ആയി മാറുകയാണ് ഇവരുടെ ലക്ഷ്യം. ഇതിൽ ഊർജ്ജ സംരക്ഷണവും ഉൾപ്പെടുന്നുണ്ട്. ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഘട്ടം ഘട്ടമായി പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കി പകരം ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവരികയാണ് ഡയലിന്റെ ഉദ്ദേശം. വിമാനത്താവള പ്രവർത്തനങ്ങൾക്ക് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നത് വലിയൊരു ചുവടുവയ്പ്പാണ്. ആദ്യമായാണ് രാജ്യത്തെയൊരു വിമാനത്താവളത്തിൽ ഇത്തരമൊരു ചുവടുവയ്പ്പ് നടത്തുന്നത്.

നിലവിൽ ഡയൽ ഒരു ഇലക്ട്രിക്ക് ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. ടെർമിനൽ മൂന്നിൽ നിന്നും പാസ‍ഞ്ചർ ട്രാൻസ്പോർട്ട് സെന്റർ ബിൽഡിംങിലേക്ക് എത്താൻ യാത്രക്കാർക്ക് ഈ സർവീസ് ഉപയോഗിക്കാം. പുനരുപയോഗിക്കാവുന്ന സ്രോതസുകളാണ് വൈദ്യുതി ഉല്പാദിപ്പിക്കാനായി ഡയൽ തെരഞ്ഞെടുത്തിരിക്കുന്നത്.  എമിഷൻ ഫ്രീയായിരിക്കും വാഹനങ്ങൾ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന വൈദ്യുതിയെന്ന് ഉറപ്പാക്കുമെന്ന് ഡയൽ പറഞ്ഞു. 

വലിയ റാം, വലിയ ഡിസ്പ്ലേ; റെഡ്മി 10 സീരിസ് 'ഇന്ത്യയുടെ സ്വന്തം ഫോൺ'

 

ഇന്ത്യയിലെ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷഓമി കേരളത്തിൽ ഏറ്റവും പുതിയ മോഡലുകൾ അവതരിപ്പിച്ചു. വലിയ ഡിസ്പ്ലേ, വലിയ റാം എന്നിവ പ്രധാന പ്രത്യേകതയായ റെഡ്മി 10 സീരിസിലാണ് കമ്പനിയുടെ ഏറ്റവും പുതിയ മോഡലുകൾ. റെഡ്മി 10 സീരീസിന്റെ ഗ്രാന്റ് ലോഞ്ച് കൊല്ലം പരവൂർ മൊബൈൽ സർവ്വീസ് സിറ്റി മി സ്റ്റോറിൽ വച്ചു നടന്നു. യൂട്യൂബർ അജേഷ് (ടെക് വൺ മലയാളം), മി സ്റ്റോർ ഉടമ ഷെജിൻ, ബാലു എസ്. (മാർക്കറ്റിങ് ), ഷഓമി മാനേജർമാരായ അഖിൽ, സച്ചിൻ, ആന്റണി എന്നിവർ പങ്കെടുത്തു.

നിരവധി പുതിയ ഫീച്ചറുകളുമായി എത്തുന്ന മോഡലിന് 8,799 രൂപ മുതലാണ് വില. ഉപയോക്താക്കൾക്ക് നിരവധി ഡിസ്കൗണ്ട് ഓഫറുകളും ഇപ്പോൾ സ്വന്തമാക്കാം. 'രാജ്യത്തിന്റെ സ്മാർട്ട്ഫോണുകൾ' എന്ന് പരിചയപ്പെടുത്തി ഷഓമി പുറത്തിറക്കിയ ഫോണുകളാണ് റെഡ്മി 10 സീരിസിൽ ഉള്ളത്. റെഡ്മി 10, റെഡ്മി 10എ, റെഡ്മി 10പവർ എന്നീ മോഡലുകളാണ് ഈ ശ്രണിയിലുള്ളത്. ബജറ്റ് സ്മാർട്ട്ഫോണുകളായ ഈ മോഡലുകൾ ഇതേ സെഗ്മെന്റിലെ ഏറ്റവും വലിയ റാം, ഏറ്റവും വലിയ ഡിസ്പ്ലേ എന്നീ പ്രത്യേകതകളാണ് മുന്നോട്ടുവെക്കുന്നത്. 4ജിബി വരെയുള്ള റാം ആണ് റെഡ്മി 10എ ഡിവൈസിലുള്ളത്. ഇത് ആവശ്യമെങ്കിൽ 5ജിബി വരെയായി ഉയർത്താനും കഴിയും. 6.53 ഇഞ്ച് ഐ.പി.എസ് ഡിസ്പ്ലേയാണ് എ സീരിസ് ഫോണിലുള്ളത്. ഷഓമിയുടെ ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള മോഡലുകളിൽ ഒന്നാണ് 'എ സീരിസ്'. ഇന്ത്യയിൽ ഇതുവരെ ഏതാണ്ട് അഞ്ച് കോടി എ സീരിസ് ഫോണുകളാണ് റെഡ്മി ഇതുവരെ വിറ്റത്.

റെഡ്മി 10എ എത്തി; 128 ജിബി വരെ സ്റ്റോറേജ്, വില പതിനായിരത്തിൽ താഴെ

click me!