ലണ്ടന്‍: അടുത്ത വര്‍ഷം അവസാനം ലോകം അവസാനിക്കുമെന്ന് പ്രവചനം. മഹാദുരന്തത്തോടെയാകും ലോകാവസാനം. അമേരിക്കയിലും ബ്രിട്ടനിലും തുടങ്ങുന്ന സൂര്യഗ്രഹണം ഭൂമിയെ ഇരുട്ടിലാക്കുമെന്നുമാണ് പ്രവചനം. ഒരുസംഘം ക്രിസ്തീയ വിശ്വാസികളാണ് പ്രവചനവുമായി രംഗത്തെത്തിയത്.
സാത്താന്‍റെ സാന്നിധ്യമാണ് മഹാദുരന്തത്തിന് കാരണമെന്നും പ്രവചനമുണ്ട്. 2017 ആഗസ്ത് 21ന് സൂര്യഗ്രഹണം തുടങ്ങുമെന്നാണ് വെബ്‌സൈറ്റ് പ്രവചിക്കുന്നത്. അമേരിക്കയെയും ബ്രിട്ടനെയും ആണ് ആദ്യം സൂര്യഗ്രഹണം ബാധിക്കുക.
undefined
ക്രമേണ ഇത് പശ്ചിമ യൂറോപ്പിലേക്ക് ബാധിക്കുമെന്നുമാണ് പ്രവചനം. എന്നാല്‍ പശ്ചിമ യൂറോപ്പിനെ പൂര്‍ണ്ണമായും ഗ്രഹണം ബാധിക്കില്ല. അമേരിക്കയുടെ ഒരു തീരത്ത് തുടങ്ങി മറ്റൊരു വശത്തേക്ക് പോകുന്ന ആദ്യ ഗ്രഹണം ആയിരിക്കും ഇത്. ഭൂമിയിലെ സകല ജീവജാലങ്ങളെയും ഇത് ബാധിക്കുമെന്നും പ്രവചനത്തില്‍ പറയുന്നു.
ലോകാവസാന പ്രവചനത്തെ വിശുദ്ധ ഗ്രന്ഥത്തില്‍ സാധൂകരിക്കുന്നുണ്ടെന്നും പ്രവചനക്കാര്‍ അവകാശപ്പെടുന്നു. ഇതിന് ആധാരമായ വചനങ്ങളും ബൈബിളില്‍നിന്ന് ഇവര്‍ ഉദ്ധരിക്കുന്നുണ്ട്. യേശുക്രിസ്തുവിന്റെ ജന്മനാടായ ഇസ്രയേല്‍ പുതിയ ഒരു രാജ്യമായത് 1947ലാണ്. 2017ല്‍ എഴുപത് വര്‍ഷം പൂര്‍ത്തിയാവും. അത് ബൈബിളില്‍ പറയുന്ന പുതിയ തലമുറയുടെ തുടക്കമാണ്.
2017ല്‍ ലോകാവസാനം ഉണ്ടാകുമെന്ന് 12-മത്തെ നൂറ്റാണ്ടില്‍ റബ്ബി യൂദാ ബെന്‍ സാമുവലില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രവചനക്കാര്‍ പറയുന്നു. എന്നാല്‍ ഇത്തരം പ്രവചനങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും പ്രവചനങ്ങളില്‍ കാര്യമില്ലെന്നുമാണ് വിമര്‍ശകരുടെ വാദം. നേരത്തെ മായന്‍ കലണ്ടര്‍ അടിസ്ഥാനപ്പെടുത്തി ലോകാവസാനം പ്രവചിച്ചിരുന്നുവെങ്കിലും അതെല്ലാം അസ്ഥാനത്തായിരുന്നു.