തന്‍റെ രണ്ട് ഭാര്യമാരും ഗര്‍ഭിണികളെന്ന് യൂട്യൂബര്‍; സന്തോഷം പങ്കിട്ടതിന് പിന്നാലെ സൈബര്‍ ആക്രമണം

By Web Team  |  First Published Dec 11, 2022, 9:45 AM IST

എന്തായാലും മാലിക്കിന്‍റെ പോസ്റ്റിന് പിന്നാലെ വലി സൈബര്‍ ആക്രമണമാണ് ഈ യൂട്യൂബര്‍ കുടുംബം നേരിടുന്നത്. മാലിക്കിന്റെ പോസ്റ്റിന് അടിയില്‍ ഭാര്യമാര്‍ രണ്ടും ഗര്‍ഭിണിയാണ് എന്ന വാര്‍ത്തയെ ട്രോളുന്ന ഏറെ കമന്‍റുകളുണ്ട്. 


ഹൈദരാബാദ്: തന്‍റെ രണ്ട് ഭാര്യമാരും ഗര്‍ഭിണികളാണ് എന്ന് വെളിപ്പെടുത്തി ഹൈദരാബാദില്‍ നിന്നുള്ള പ്രശസ്ത യൂട്യൂബർ അർമാൻ മാലിക്.   ഇൻസ്റ്റാഗ്രാമിൽ 1.5 ദശലക്ഷവും യൂട്യൂബിൽ 2 ദശലക്ഷവും ആളുകള്‍ പിന്തുടരുന്ന കണ്ടന്‍റ് ക്രിയേറ്ററാണ് മാലിക്ക്.  പായൽ മാലിക്, കൃതിക മാലിക് എന്നീ ഭാര്യമാര്‍ക്കൊപ്പവും കുട്ടിക്കൊപ്പവും പോസ് ചെയ്ത അദ്ദേഹം ചിത്രം "എന്റെ കുടുംബം" എന്ന അടിക്കുറിപ്പോടെ മാലിക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

എന്തായാലും മാലിക്കിന്‍റെ പോസ്റ്റിന് പിന്നാലെ വലി സൈബര്‍ ആക്രമണമാണ് ഈ യൂട്യൂബര്‍ കുടുംബം നേരിടുന്നത്. മാലിക്കിന്റെ പോസ്റ്റിന് അടിയില്‍ ഭാര്യമാര്‍ രണ്ടും ഗര്‍ഭിണിയാണ് എന്ന വാര്‍ത്തയെ ട്രോളുന്ന ഏറെ കമന്‍റുകളുണ്ട്. 

Latest Videos

undefined

"ഈ വ്യക്തിക്ക് മാത്രമേ ഇത്തരത്തില്‍ ഒരു കഴിവുള്ളൂ, യൂട്യൂബര്‍ സമയക്രമത്തിലും ശ്രദ്ധിക്കുന്നു," ഒരു ഉപയോക്താവ് എഴുതി. “ഞാനൊന്നു ഞെട്ടി... രണ്ടുപേരും ഒരേ സമയം ഗർഭിണിയായത് എങ്ങനെയാ” മറ്റൊരാൾ എഴുതി.

"സഹോദരാ, ഒരു ക്രിക്കറ്റ് ടീമുണ്ടാക്കും" എന്ന് മൂന്നാമൻ തമാശയായി കമന്റ് ചെയ്തു. നാലാമൻ ചോദിച്ചു, "നിയമം രണ്ട് ഭാര്യമാരെ അനുവദിക്കുമോ?" എന്ന സംശയമാണ് ഒരാള്‍ ഉയര്‍ത്തിയത്. 

അതേസമയം, ചില ഉപയോക്താക്കൾ കുടുംബത്തെ അഭിനന്ദിക്കുന്ന ഹാർട്ട് ഇമോജികളുമായി നല്ല അഭിപ്രായങ്ങളും പോസ്റ്റില്‍ നല്‍കുന്നുണ്ട്. മാലിക്കിന്റെ ഇന്‍സ്റ്റ പോസ്റ്റിന് ഇതുവരെ 146,000 ലൈക്കുകൾ ലഭിച്ചു.

അർമാൻ മാലിക് ഒരു ജനപ്രിയ യൂട്യൂബറും വ്ലോഗറും ആണ്. തന്‍റെ രണ്ട് ഭാര്യമാര്‍ക്കൊപ്പം ഉള്ള ദിവസത്തേയും ജീവിതം ഇയാള്‍ ആരാധകര്‍ക്കായി വ്ളോഗായി ചെയ്യുന്നു. ഒപ്പം ഒരു ഫിറ്റ്നസ് ഫ്രീക്ക് കൂടിയാണ് ഇയാള്‍. ഇദ്ദേഹത്തിന്‍റെ ഭാര്യമാര്‍ക്കും സ്വന്തമായി വ്ളോഗിംഗ് ഉണ്ട്. 

റിപ്പോർട്ടുകൾ പ്രകാരം, മാലിക് 2011 ലാണ്  പായലിനെ വിവാഹം കഴിച്ചത്. അവർക്ക് ചിരായു മാലിക് എന്ന മകന്‍ ഉണ്ട്. 2018-ൽ മാലിക്ക് ആദ്യ ഭാര്യയുടെ ഉറ്റ സുഹൃത്തായിരുന്ന കൃതികയെ വിവാഹം കഴിച്ചു. അന്നുമുതൽ നാലംഗ കുടുംബം ഒരുമിച്ചാണ് താമസം.

ഇന്ത്യയിലുള്ള കൊറിയക്കാരോട് രാത്രി പുറത്തിറങ്ങരുത് എന്ന് ദക്ഷിണ കൊറിയൻ എംബസി

മൊറോക്കോ ആഫ്രിക്കൻ വൻകരയുടെ മേൽവിലാസം; അറബ് വംശജരുടെ അഭിമാനം

click me!