തമിഴ്നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലെ കൽപ്പാക്കത്തിനടുത്തുള്ള ചതുരംഗപട്ടണത്തിലെ ഡച്ച് കോട്ടയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നത്.
ചെന്നൈ: ഷങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും ചിത്രമാണ് ഇന്ത്യൻ 2. കമല്‍ഹാസന്‍റെ ഹിറ്റ് ചിത്രം ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്. കാജൽ അഗർവാൾ, സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ താര നിര. ചിത്രത്തില്‍ കമലിന് ഏഴു വില്ലന്മാരുണ്ടെന്നത് അടക്കം വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ലൈക്ക പ്രൊഡക്ഷനും റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
തമിഴ്നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലെ കൽപ്പാക്കത്തിനടുത്തുള്ള ചതുരംഗപട്ടണത്തിലെ ഡച്ച് കോട്ടയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നത്. ചിത്രത്തിലെ അതിപ്രധാനപ്പെട്ട ഒരു ആക്ഷന്‍ രംഗമാണ് ചിത്രീകരിക്കുന്നത്. ഇതിനായി ഹോളിവുഡ് സ്റ്റണ്ട് ആര്‍ടിസ്റ്റുകള്‍ അടക്കം സെറ്റിലുണ്ട്. ഇവരില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയാണ് കമൽഹാസൻ ഈ രംഗത്ത് എത്തുന്നത്. എന്നാല്‍ ഇന്ത്യൻ 2 ഷൂട്ടിംഗ് തദ്ദേശീയരായ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ച സംഭവം വാര്‍ത്തയാകുകയാണ്.
undefined
ഇന്ത്യൻ 2വിന്റെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് സംഭാവന ആവശ്യപ്പെട്ട് പ്രദേശത്തെ ചില ഗ്രാമീണർ ഷൂട്ടിംഗ് സ്ഥലത്ത് എത്തിയതാണ് പ്രശ്നത്തിന്‍റെ തുടക്കം. നാട്ടുകാരെ ഷൂട്ടിംഗ് സെറ്റിലേക്ക് കയറ്റാതെ തടഞ്ഞതിനെ തുടർന്ന് സിനിമാസംഘവും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മടങ്ങിയ നാട്ടുകാരുടെ സംഘം വലിയ സംഘമായി എത്തി ഷൂട്ടിംഗ് നടക്കുന്ന ഡച്ച് കോട്ടയുടെ പ്രവേശന കവാടം ഉപരോധിക്കാൻ ശ്രമിച്ചതോടെയാണ് അൽപനേരം സംഘർഷമുണ്ടായത്.
വിവരമറിഞ്ഞതിനെ തുടര്‍ന്ന് വലിയ പോലീസ് സംഘം സംഭവസ്ഥലത്ത് എത്തി. ഗ്രാമവാസികളുമായും സിനിമാപ്രവർത്തകരുമായും സംസാരിച്ച് ഇരുകൂട്ടരെയും പിരിച്ചുവിടുകയായിരുന്നു. വരുന്ന ദീപാവലിക്ക് ഇന്ത്യൻ 2 റിലീസ് ചെയ്യുമെന്നാണ് വിവരം. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റുകൾ വരും നാളുകളില്‍ പ്രതീക്ഷിക്കുന്നുണ്ട്. ചിത്രത്തിന്‍റെ അവസാന ഷെഡ്യൂളാണ് ഇപ്പോള്‍ നടക്കുന്നത്.
ആ നടന്‍റെ വിവാഹ വിവരം ഹൃദയം തകർത്തുവെന്ന് മീന; ഏറ്റവും കുറ്റബോധം തോന്നിയ സംഭവം
കീര്‍ത്തി സുരേഷിന്റെ 'ദസറ'യ്‍ക്കായി കാത്തിരിപ്പ്, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ് പുറത്ത്